പ്രണവും കല്യാണിയും ഒന്നിക്കുന്നു!! സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട സന്തോഷത്തില്‍ ആരാധകര്‍!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഇവര്‍ ഒരുമിച്ച് അവസാനം സ്‌ക്രീന്‍ പങ്കിട്ട സിനിമ ഹൃദയാണ്. ഇപ്പോഴിതാ ഹൃദയത്തിന് ശേഷം താരജോഡി വീണ്ടും ഒന്നിക്കുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിളയാണ് ഇത് സംബന്ധിച്ച പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. പ്രണവും കല്യാണിയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇരുവര്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വീണ്ടും ഒരുമിക്കാന്‍ പോകുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഇത് സത്യമാണോ.. കാത്തിരിക്കുന്നു.. സിനിമ ഏതാണ്.. ഇങ്ങനെ നൂറുകണക്കിന് കമന്റുകളാണ് സംശയങ്ങളായി ആരാധകര്‍ ഈ പോസ്റ്റിന് അടിയില്‍ പങ്കുവെയ്ക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. അതോടെ തന്നെ ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. പിന്നീട് ഹൃദയം എന്ന സിനിമയിലും പ്രണവും കല്യാണിയും ഒന്നിച്ച് എത്തി… ഹൃദയത്തിലെ നിത്യ, അരുണ്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.

ഇപ്പോഴിതാ പുതിയ സിനിമ കൂടി എത്തുന്നു എന്ന് അറിഞ്ഞതിലുള്ള ആവേശത്തിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഔദ്യോഗിക സ്ഥിരീകരണങ്ങളോ പുറത്ത് വന്നിട്ടില്ല. ഇതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Previous articleനിങ്ങള്‍ക്കെതിരെയുള്ള ആക്രമണം! നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കി മാറ്റുന്നു…! രാഹുല്‍ ഗാന്ധിയെ കുറിച്ച് ഹരീഷ് പേരടി
Next articleഗായിക ചിന്മയിയുടെ ഔദ്യോഗിക അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം; കാരണമിതാണ്