ഒടുവിൽ ആദ്യമായി പ്രണവ് അത് പങ്കുവെച്ചു; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ!

അടുത്ത കാലത്താണ് പ്രണവ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തുടങ്ങിയിട്ട്. വളരെ അപൂർവ്വമായി മാത്രമാണ് സോഷ്യൽ മീഡിയയിൽ വീഡിയോയും ഫോട്ടോയും പങ്കംവെയ്ക്കുന്നത്. എന്നാൽ തൻറെ ചിത്രമായ ഹൃദയത്തിന്റെ പ്രൊമോഷനുവേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രണവ് ഉപയോഗപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാം…

അടുത്ത കാലത്താണ് പ്രണവ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തുടങ്ങിയിട്ട്. വളരെ അപൂർവ്വമായി മാത്രമാണ് സോഷ്യൽ മീഡിയയിൽ വീഡിയോയും ഫോട്ടോയും പങ്കംവെയ്ക്കുന്നത്. എന്നാൽ തൻറെ ചിത്രമായ ഹൃദയത്തിന്റെ പ്രൊമോഷനുവേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രണവ് ഉപയോഗപ്പെടുത്തിയിരുന്നു.

ഇൻസ്റ്റഗ്രാം പ്രണവ് ഉപയോഗിക്കുന്നത് വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാൻ വേണ്ടിയാണ്. ഇപ്പോഴിതാ തന്‌റെ ആദ്യ റീൽസ് വീഡിയോയുമായി എത്തുകയാണ് പ്രണവ്. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് റീൽസ് വീഡിയോ പങ്കിട്ടിരിക്കുന്നത്. താൻ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, ഗിറ്റാർ വായന, വെള്ളത്തിലേക്കുള്ള ചാട്ടവും റോക്ക് ക്ലൈമ്പിംഗും മരംകയറ്റവും കളിമൺപാത്ര നിർമ്മാണവുമൊക്കെയായി അതിഗംഭീര വീഡിയോയാണ് താരം പങ്കുവെച്ചത്.

എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇവയെന്ന് പ്രണവ് പറഞ്ഞിട്ടില്ല. ആദ്യ റീൽസ് വീഡിയോ ആണെന്നു മാത്രമാണ് താരം പറഞ്ഞിരിക്കുന്നത്. സ്‌പെയിൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ കുറച്ച് ദിവസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നു. പ്രണവ് മോഹന്‍ലാലിന്റെതായി ഒടുവില്‍ പുറത്ത് ഇറങ്ങിയ സിനിമ ഹൃദയം ആയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)