സംഗീതത്തിലും പുലി!!!! അതിമനോഹരമായി ഗിത്താര്‍ വായിച്ച് പ്രണവ്

താരപുത്രനാണെങ്കിലും സ്വന്തമായി തന്നെ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയേക്കാളും സാഹസികതകളോടാണ് പ്രണവിന് താത്പര്യം. യാത്രകളിലായിരിക്കും താരം മിക്കപ്പോഴും. വെറുതെ യാത്രകളല്ല. അത്യധികം സാഹസം നിറഞ്ഞ യാത്രകളോടാണ് പ്രണവിന് താത്പര്യം. പ്രണവിന്റെ…

താരപുത്രനാണെങ്കിലും സ്വന്തമായി തന്നെ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയേക്കാളും സാഹസികതകളോടാണ് പ്രണവിന് താത്പര്യം. യാത്രകളിലായിരിക്കും താരം മിക്കപ്പോഴും. വെറുതെ യാത്രകളല്ല. അത്യധികം സാഹസം നിറഞ്ഞ യാത്രകളോടാണ് പ്രണവിന് താത്പര്യം. പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലാകാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ താരപുത്രന്‍ പങ്കുവച്ചിട്ടുള്ളത്.

സാധാരണയായി മലകള്‍ കയറുന്ന പ്രണവിന്റെ വീഡിയോയാണ് പുറത്തുവരാറുള്ളത്. എന്നാല്‍ ഇത്തവണ താരം എത്തിയിരിക്കുന്നത് ഗിത്താറുമായാണ്. ഗിത്താര്‍ വായിക്കുന്ന പ്രണവ് ആണ് വീഡിയോയില്‍. അതിമനോഹരമായി ഗിത്താര്‍ വായിക്കുന്ന വീഡിയോ പ്രണവ് തന്നെയാണ് പങ്കുവച്ചത്. സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം.

‘പഴയ ക്ലാസിക്കില്‍ ചില പദപ്രയോഗങ്ങള്‍ പരീക്ഷിക്കുന്നു: സെന്റ് ജെയിംസ് ഇന്‍ഫര്‍മറി’എന്ന് കുറിച്ചു കൊണ്ടാണ് പ്രണവ് വീഡിയോ പങ്കുവച്ചത്. ആരാധകര്‍ ഈ വീഡിയോയും ഏറ്റെടുത്തു കഴിഞ്ഞു. സത്യത്തില്‍ നിങ്ങള്‍ ഒരു അത്ഭുതമാണ്, റിയല്‍ ലൈഫ് ചാര്‍ളി, ഇജ്ജാതി മനുഷ്യന്‍, അപ്പുക്കുട്ടാ എവിടയാ മോനെ നീ, അപ്പുകുട്ടാ..! തൊപ്പിക്കാരാ.. എപ്പോ കല്യാണം..മകര മാസം വേലി കേട്ടീട്ടപ്പോ കല്ല്യാണം… U are vere level manushyan man’, എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
Pranav-mohanlal
അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി ഒടുവില്‍ തിയ്യറ്ററിലെത്തിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്. ശേഷം ഫുള്‍ സാഹസ ട്രിപ്പുകളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്. കഴിഞ്ഞിദിവസം കൂറ്റന്‍ മല വലിഞ്ഞുകയറുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)