ഹൃദയത്തിനു ശേഷം വീണ്ടും പ്രണവും കല്യാണിയും ഒന്നിക്കുന്നു

മലയാളത്തിലെ പ്രിയ താരജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത്. ഹൃദയത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണത്രെ.…

മലയാളത്തിലെ പ്രിയ താരജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത്. ഹൃദയത്തിന് ശേഷം ഇവർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണത്രെ. കലാ സംവിധായകൻ പ്രശാന്ത് അമരവിളയാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഹൃദയത്തിന്റെ കലാ സംവിധായകനായിരുന്നു പ്രശാന്ത്.

അഞ്ജലി മേനോൻ ചിത്രത്തിൽ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ ചിത്രത്തിലാണോ ഇരുവരും ഒന്നിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയത് പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലാണ്. പിന്നീടായിരുന്നു ഇരുവരും ഹൃദയത്തിൽ ഒന്നിച്ചത്.

ഹൃദയത്തിലെ നിത്യ, അരുൺ എന്ന കോബോയ്്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ബോക്‌സ് ഓഫീസ് ഹ്ിറ്റായിരുന്നു സിനിമ. ഈ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഹൃദയം സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ താര രാജാവ് മോഹൻ ലാലിന്റെയും സുചിത്രയുടെയും മകനായ പ്രണവ് മോഹൻലാലും സൂപ്പർഹിറ്റ് സംവിധായകൻ ആയ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശനും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്.