ഇപ്പോള്‍ അതിനുള്ള സമയമായി..!! ആരാധകരുടെ ഹൃദയം കവരുന്ന ചിത്രങ്ങളുമായി പ്രണവ് മോഹന്‍ലാല്‍..!!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യ സിനിമകളില്‍ പ്രണവ് ആരാധകരെ നിരാശപ്പെടുത്തി എങ്കിലും മരക്കാര്‍, ഹൃദയം എന്നീ സിനിമകളിലൂടെ പ്രണവിനുള്ളിലെ ആ…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യ സിനിമകളില്‍ പ്രണവ് ആരാധകരെ നിരാശപ്പെടുത്തി എങ്കിലും മരക്കാര്‍, ഹൃദയം എന്നീ സിനിമകളിലൂടെ പ്രണവിനുള്ളിലെ ആ നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ സിനിമകള്‍ അദ്ദേഹത്തിന്‌റേതായി പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ പ്രണവ് മോഹന്‍ലാലിന്‌റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

https://www.instagram.com/p/CbjhQMktK5i/?utm_source=ig_web_copy_link

അച്ഛനും അമ്മയും സഹോദരിയും ഒത്തുള്ള തന്റെ കുട്ടിക്കാലത്തെ ഫോട്ടകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രണവ്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രണവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇതുവരെ കുടുംബവുമായുള്ള ഫോട്ടോകളും ഒന്നും തന്നെ താരം സ്ഥിരമായി പോസ്റ്റ് ചെയ്തിട്ടില്ല. മറ്റ് സെലിബ്രിറ്റികൡ നിന്ന് വളരെ വ്യത്യസ്തമായ പേജാണ് പ്രണവ് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.

https://www.instagram.com/p/Cbjhb4NNSBe/?utm_source=ig_web_copy_link

ഒറ്റയ്ക്കുള്ള യാത്രകളും ജീവിതവും ആസ്വദിക്കുന്ന പ്രണവ് മറ്റ് താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ ജീവിക്കാനാണ് പ്രണവ് ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ഒട്ടും

https://www.instagram.com/p/CbE1A0pNnsr/?utm_source=ig_web_copy_link

സജീവമല്ലാത്ത താരം, മരക്കാര്‍ സിനിമയുടെ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ തന്നെ സജീവമാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച കുടുംബഫോട്ടോകളാണ് ആരാധകരുടെ മനം കവരുന്നത്. ഒരുപാട് കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോകള്‍ക്ക് വന്ന് നിറയുന്നത്.