കുഞ്ഞ് നിർവ്വാന് വേണ്ടി സഹായം അഭ്യർത്ഥിച്ചു പ്രണവ് മോഹൻലാൽ; കൈയ്യടിച്ച് സോഷ്യൽ മീഡിയ!

കഴിഞ്ഞ കുറച്ച ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒരു ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. 15 മാസം പ്രായമുള്ള കുഞ്ഞാണ് നിർവാനുവേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ സഹായം നിധിയുടെ ക്യാമ്പയിൻ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് നിർവാനുവേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

ഇപ്പോഴിതാ കുഞ്ഞു നിർവാനുവേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രണവ് മോഹൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഞാൻ പൊതുവേ ഇതുപോലെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യാറില്ല. ഈ കുട്ടി എനിക്ക് വ്യക്തിപരമായി അറിയുന്ന കുട്ടിയാണ്. നിങ്ങൾ എല്ലാവരും നിങ്ങളെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യണം’ എന്നാണ് താരം തന്റെ ഇസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

15 മാസം പ്രായമുള്ള നിർവാന് അപൂർവങ്ങളിൽ അപൂർവമായ ടൈപ്പ് ടു എസ് എം ഐ രോഗമാണ്. രണ്ടു വയസ്സ് ആകുന്നതിനു മുൻപ് തന്നെ ഈ കുഞ്ഞിന് ഒരു മരുന്ന് എടുക്കണം. ഇന്ത്യയിൽ ഈ മരുന്ന് ലഭ്യമല്ല. വിദേശത്തുനിന്ന് വേണം ഈ മരുന്ന് എത്തിക്കുവാൻ. ഏകദേശം 17 അര കോടി രൂപയാകും ഈ മരുന്ന് ഇവിടെയെത്തിക്കാൻ. ഇപ്പോൾ ഈ തുക കണ്ടെത്തുവാനുള്ള ക്യാമ്പയിലാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞദിവസം നടി അഹാന കുഞ്ഞു നിർവാന് വേണ്ടി വീഡിയോ പങ്കുവെച്ചിരുന്നു.

Previous article‘ആരെയോ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്’ ഹരീഷ് പേരടി
Next articleസിബിഐ ഓഫീസറായി കന്നഡ അരങ്ങേറ്റത്തിന് ഒരുങ്ങി ഫഹദ് ഫാസിൽ