സാഹസിക വീഡിയോ പങ്കുവെച്ച് പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാൽ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ സജീവമായത്. അതിനാൽ തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. അതിൽ കൂടൂതലായും കാണപ്പെടുന്നത് ഫോട്ടോഗ്രഫിയും സംഗീതവും സാഹസികതയുമൊക്കെയാണ് പങ്കുവെയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ ആദ്യ റീൽ വീഡിയോ…

പ്രണവ് മോഹൻലാൽ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ സജീവമായത്. അതിനാൽ തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. അതിൽ കൂടൂതലായും കാണപ്പെടുന്നത് ഫോട്ടോഗ്രഫിയും സംഗീതവും സാഹസികതയുമൊക്കെയാണ് പങ്കുവെയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ ആദ്യ റീൽ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രണവ് പങ്കുവച്ചത്.

ഇപ്പോഴിതാ തൻറെ പ്രിയ സാഹസികതകൾ ഉൾപ്പെടുത്തിയ റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. റോക്ക് ക്ലൈമ്പിംഗും സ്‌കേറ്റിംഗും അടക്കമുള്ളതാണ് പുതിയ റീൽ വീഡിയോ. എന്നാൽ വീഡിയോയിൽ പരാജിത ശ്രമങ്ങളും കാണാൻ സാധിക്കും. ”ഇൻസ്റ്റഗ്രാമിൽ കൂടുതലും കാണുന്നത് ഏറ്റവും പെർഫെക്റ്റ് ആയ നിമിഷങ്ങൾ ആണ് എന്നാൽ ഇത് ഇത് പെർഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടേതാണെന്നാണ്” വീഡിയോയ്ക്ക് താരം കൊടുത്ത ക്യാപ്ഷൻ ഇതായിരുന്നു.

പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമായ ഹൃദയം ഈ വർഷത്തെ ജനപ്രിയ സിനിമകളിൽ ഓന്നയിരുന്നു. വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ എത്തിയ ഹൃദയംത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു നായികമാർ. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്.പ്രണവ് മോഹൻലാലിന്റെ ആദ്യ 50 കോടി ചിത്രമാണ് ഹൃദയം.