ദിസ് ഈസ് സിംപിള്‍ പ്രണവ്!!! സപെയിനിലൂടെ സാഹസവുമായി ചുറ്റിക്കറങ്ങി താരപുത്രന്‍

താരമായോ താരരാജാവിന്റെ മകനായിരിക്കാതെയും യാത്രകളുടെ തിരക്കിലാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയെക്കാള്‍ പ്രണവിന് ഏറെ ഇഷ്ടം സാഹസിക യാത്രകളോടാണ്. താരജാഡയൊന്നുമില്ലാത തികച്ചും സാധാരണക്കാരനായാണ് പ്രണവ് യാത്രകള്‍ നടത്തുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലാതിരുന്ന താരം അടുത്തിടെയാണ് തന്റെ യാത്രകളുടെ…

താരമായോ താരരാജാവിന്റെ മകനായിരിക്കാതെയും യാത്രകളുടെ തിരക്കിലാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയെക്കാള്‍ പ്രണവിന് ഏറെ ഇഷ്ടം സാഹസിക യാത്രകളോടാണ്. താരജാഡയൊന്നുമില്ലാത തികച്ചും സാധാരണക്കാരനായാണ് പ്രണവ് യാത്രകള്‍ നടത്തുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലാതിരുന്ന താരം അടുത്തിടെയാണ് തന്റെ യാത്രകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ആദ്യമെല്ലാം ആരാധകരായിരുന്നു പ്രണവിന്റെ യാത്രാ ചിത്രങ്ങള്‍ പങ്കിട്ടിരുന്നത്.

ഇപ്പോഴിതാ സ്‌പെയിനില്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് വൈറലാകുന്നത്. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ വീഡിയോ പങ്കുവച്ചത്. മുന്‍പ് കുത്തനെയുളള മലകള്‍ കയറുന്ന ചിത്രങ്ങളും പ്രണവ് പങ്കിട്ടിരുന്നു.

‘ഞാന്‍ അടുത്തിടെ സ്‌പെയിനിലൂടെ ഒരു ചെറിയ നടത്തം നടത്തി’, എന്ന് പറഞ്ഞാണ് പ്രണവ് വീഡിയോ പങ്കുവച്ചത്. പാട്ടുപാടുന്നതും മരംകയറുന്നതുമായ പ്രണവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

‘ഈ മനുഷ്യന്റെ വീഡിയോസ് കാണുമ്പോഴാ ഇത്രയും സിമ്പിള്‍ ആയിട്ട് ലൈഫ് എന്‍ജോയ് ചെയ്തു ജീവിക്കാന്‍ കഴിയും എന്ന് മനസിലായത്, അയാള്‍ക്ക് നടനാകാന്‍ ആഗ്രഹമില്ല, സ്വയം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

പ്രണവ് തന്റെ ഏറ്റവും മികച്ച ജീവിതം നയിക്കുന്നു, കണ്ണ് നിറഞ്ഞു മാത്രം ഇയാളുടെ വീഡിയോസ് കാണാന്‍ പറ്റുള്ളൂ എല്ലാവരും ആഗ്രഹിക്കുന്ന ജീവിതം ഇയാള്‍ ജീവിക്കുന്നു, നിങ്ങളെ പോലെ നിങ്ങള്‍ മാത്രം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

2002ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒന്നാമനിലൂടെയാണ് പ്രണവിന്റെ സിനിമാ എന്‍ട്രി. പുനര്‍ജനി (2003) എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രണവ് നേടിയിരുന്നു.

2018ലിറങ്ങിയ ആദി എന്ന സിനിമയിലൂടെ പ്രണവ് നായകനായി എത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവയാണ് പ്രണവിന്റേതായി ഒടുവിലെത്തിയ ചിത്രങ്ങള്‍. ഹിറ്റ് ചിത്രമായ ഹൃദയത്തിന്റെ വിജയാഘോഷത്തിനും പ്രണവ് ഇല്ലായിരുന്നു. അപ്പോഴേക്കും യാത്രകള്‍ തുടങ്ങിയിരുന്നു.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)