ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മറ്റ് താരപുത്രന്മാരിൽനിന്നും തികച്ചും വ്യത്യസ്ത പുലർത്തുന്ന ആളാണ് പ്രണവ്. മോഹൻലാൽ തന്നെ പലതവണ പറഞ്ഞട്ടുള്ളതാണ് അദ്ദേഹത്തിന് ഇതുവരെ മകനെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്ന്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും ലളിതമായ ജീവിത രീതികൊണ്ടും എളിമകൊണ്ടും ശ്രദ്ധേയനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രണവിന്റെ ജാഡയില്ലാ പ്രവര്‍ത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ചെന്നൈ എയര്‍പോര്‍ട്ടില്‍ വലിയ കാരിബാഗും ചുമന്ന് ഡ്രൈവര്‍ക്കൊപ്പം പോകുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചെന്നൈ വിമാനത്താവളത്തില്‍ വലിയ ക്യാരിബാഗ് ചുമന്നുകൊണ്ട് ഡ്രൈവറുടെ ഒപ്പം നടന്നുനീങ്ങുന്ന പ്രണവ് മോഹന്‍ലാലിനെ ആണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്. ക്യാരി ബാഗിന്റെ ചക്രങ്ങള്‍ ഉപയോഗശൂന്യമായതിനാല്‍ ഡ്രൈവര്‍ക്ക് വണ്ടിയിലേക്ക് ബാഗ് കൊണ്ടുപോവുക എന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.തോളില്‍ ചുമന്നാണ് പ്രണവ് ക്യാരി ബാഗ് കൊണ്ടുപോകുന്നത്.

https://www.facebook.com/PranavMohanlaladdictz/videos/857422138034277/

അതിനാല്‍ തന്നെ അത് എടുത്തു കൊണ്ടു പോവുകയായിരുന്നു താരം. ഹൃദയമെന്ന വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ചെന്നൈയില്‍ എത്തിയതായിരുന്നു താരം. ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ബാഗ് എടുത്തു കൊണ്ട് പോകുന്ന പ്രണവ് മോഹന്‍ലാല്‍ ഏവര്‍ക്കും ഒരു മാതൃകയാണ്. പ്രണവ് മോഹന്‍ ലാലിനെയും കല്യാണി പ്രിയദര്‍ശനെയും നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Trending

To Top
Don`t copy text!