ജനിയ്ക്കുന്നതിനു മുൻപ് മുതലേയുള്ള സൗഹൃദം ; ഇന്ന് എത്തി നിൽക്കുന്നത് അവിടെ ! മലയാളത്തിലെ യുവതാരങ്ങളെ മനസ്സിലായോ ?

മസ്ലയാളാ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെയുള്ള സൗഹൃദമാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലുവുമായി. തുടർന്ന് സിനിമാജീവിതം തുടങ്ങിയതോടെ ഇരുവരും ഇൻഡസ്ട്രിയിലെയും ഉറ്റ ചങ്ങാതിമാരായി മാറി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നാൾ മികച്ച ഒരുപിടി ചിത്രങ്ങൾ ആയിരുന്നു.…

മസ്ലയാളാ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെയുള്ള സൗഹൃദമാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലുവുമായി. തുടർന്ന് സിനിമാജീവിതം തുടങ്ങിയതോടെ ഇരുവരും ഇൻഡസ്ട്രിയിലെയും ഉറ്റ ചങ്ങാതിമാരായി മാറി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നാൾ മികച്ച ഒരുപിടി ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നുള്ള ഒരു ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ഇരുവരെയും പോലെ തന്നെയാണ് മോഹൻലാലിൻറെ മകൻ പ്രണവും പ്രിയദർശന്റെ മകൾ കല്യാണിയും. ഇരുവരും ചെറുപ്പം മുതൽ തന്നെ നല്ല സുഹൃത്തുക്കൾ ആണ്. പല അഭിമുഖങ്ങളിലും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവതാരകർ ചോദിയ്ക്കാറുണ്ട്. അതിനെല്ലാം ഇരുവർക്കും പറയാനുള്ള മറുപടി ഇതായിരുന്നു. “ഉറ്റ ചങ്ങാതിമാർ” എന്ന്. എന്തന്നാൽ ഇന്നിപ്പോൾ കല്യാണി ഒരു അഭിമുഖത്തിനിടയിൽ പ്രണവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ” ഞാൻ ജനനിയ്ക്കുന്നതിനും മുൻപ് തൊട്ടുള്ള സൗഹൃദമാണ് അപ്പുവേട്ടനുമായി. ഞങ്ങൾ കുഞ്ഞിലേ മുതൽ നല്ല സുഹൃത്തുക്കൾ ആണ്. ഇപ്പോഴും അങ്ങനെ തന്നെ.” താരത്തിന്റെ ഈ വാക്കുകൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലൂടെയാണ് ഇരുവരും സിനിമയിൽ ഒന്നിയ്ക്കുന്നത്.