മഴയത്ത് സ്ലാക്ക്‌ലൈനിങ് നടത്തി പ്രണവ് ; നിങ്ങൾ പൊളിയാണെന്ന് ആരാധകർ

യുവതാരം പ്രണവ് മോഹൻലാലിന് കായികാഭ്യാസങ്ങളോടുള്ള താൽപര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സജീവമായ പ്രണവ് തന്‌റെ വായനയും യാത്രകളും പോലെ സാഹസികതയോടും കായിയാഭ്യാസങ്ങളുടെയും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കയർ കെട്ടി നടത്തം എന്ന സ്ലാക്ക്‌ലൈനിംഗ് നടത്തുന്ന തൻറെ വീഡിയോയാണ് യുവ നടനായ പ്രണവ് മോഹൻലാൽ  പങ്കുവച്ചിരിക്കുന്നത്. മഴയത്താണ് പ്രണവ് സ്ലാക്ക്‌ലൈനിംഗ് നടത്തുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ലൈക്കുകളുമാണ് എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രം ആദിയിലെ പാർക്കൌർ അഭ്യാസിയായിട്ടാണ് പ്രണവ് അഭിനയിച്ചിരുന്നത്.

പ്രണവ് മോഹൻലാലിന്റേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ എത്തിയ ഹൃദയമാണ് . പ്രണവ് മോഹൻലാൽ നായകനായ മൂന്നാമത്തെ ചിത്രമായ ഹൃദയം മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു സിനിമയിലെ നായികാ കഥാപാത്രങ്ങൾ. പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിൻറെ പേര് അരുൺ നീലകണ്ഠൻ എന്നായിരുന്നു. പ്രണവ് മോഹൻലാലിൻറെ ആദ്യ 50 കോടി ചിത്രവുമാണ് ഹൃദയം

 

Previous article‘ഓനെ കൊല്ലണ്ടേ’; രേഖയുടെ ട്രെയ്‌ലറെത്തി!
Next articleഎന്ത് കണ്ടായിരിക്കും പേടിച്ചിരിക്കുക ഭാവന ഉദ്വേഗം നിറച്ച് ഹണ്ട് പോസ്റ്റര്‍ കാണാം!