കൂറ്റന്‍ പാറമേല്‍ വലിഞ്ഞ് കയറി പ്രണവ് മോഹന്‍ലാല്‍! ശ്വാസം അടക്കിപ്പിടിച്ച് ആരാധകര്‍ കണ്ട വീഡിയോ!

മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആയി മാറുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ സിംപിള്‍സിറ്റിയെ കുറിച്ചും യാത്രകളോടും സാഹസികതകളോടുമുള്ള തീരാത്ത പ്രണയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ മറ്റൊരു സാഹസികത…

മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആയി മാറുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ സിംപിള്‍സിറ്റിയെ കുറിച്ചും യാത്രകളോടും സാഹസികതകളോടുമുള്ള തീരാത്ത പ്രണയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ മറ്റൊരു സാഹസികത നിറഞ്ഞ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. താരം ഇപ്പോഴും യാത്രയിലാണ്..

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. ആ വീഡിയോ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുക ആയിരുന്നു. കൂറ്റന്‍പാറമേല്‍ വളരെ അനായാസം വലിഞ്ഞ് കയറുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ ആണിത്. പ്രണവ് നടത്തുന്ന സാഹസികതയുടെ വീഡിയോ ഇതിന് മുന്‍പും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാലും ഈ വീഡിയോയും ശ്വാസം അടക്കിപ്പിടിച്ച് അല്ലാതെ കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

താരപുത്രന്റെ യാതൊരു തലക്കനവുമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട അപ്പുവിന്റെ വീഡിയോ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.. ഒടുവില്‍ മല്ലു സ്‌പൈഡര്‍ എന്ന ഓമനപ്പേരും താരത്തിന് വീണുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരം ഇടയ്ക്ക് പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

pranav

ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച പ്രണവ് എടുക്കുന്ന ഫോട്ടോകള്‍ക്കും ആരാധകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ്. ഇപ്പോള്‍ വൈറലാകുന്ന താരത്തിന്റെ ഈ സാഹസികത നിറഞ്ഞ വീഡിയോ കണ്ട് അയാള്‍ അയാളുടെ ഇഷ്ടത്തിന് ലൈഫ് എന്‍ജോയ് ചെയ്യുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, ഹൃദയം ആണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. താരത്തിന്റെ പുതിയ സിനിമകള്‍ക്കും പുതിയ യാത്ര വിശേഷങ്ങള്‍ക്കും വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.