കാണുന്നവരുടെ മനസ്സിലേക്ക് ഒരു കുളിരു കോരിയിടുന്ന സുഖമാണ് ചിത്രം സമ്മാനിക്കുന്നത്!!

അർജ്ജുൻ അശോകൻ ,അനശ്വര രാജൻ, മമിത ബൈജു, എന്നിവർ പ്രധാന കഥാപാത്രങ്ങളആയി എത്തിയ സിനിമയാണ് ‘പ്രണയവിലാസം’.നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 24നാണ് തിയറ്ററുകളിൽ എത്തിയത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ്…

അർജ്ജുൻ അശോകൻ ,അനശ്വര രാജൻ, മമിത ബൈജു, എന്നിവർ പ്രധാന കഥാപാത്രങ്ങളആയി എത്തിയ സിനിമയാണ് ‘പ്രണയവിലാസം’.നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 24നാണ് തിയറ്ററുകളിൽ എത്തിയത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

കാണുന്നവരുടെ മനസ്സിലേക്ക് ഒരു കുളിരു കോരിയിടുന്ന സുഖമാണ് ചിത്രം സമ്മാനിക്കുന്നകയാണ് സിനിമ എന്ന് പറയുകയാണ് പ്രേക്ഷകൻ.
മൂവി ഗ്രൂപ്പിലാണ് ഇത്തരത്തിൽ ഒരു പോസ്റ്റുമായി മനീഷ് ഗോപാൽ എന്ന പ്രേക്ഷകൻ എത്തിയിരിക്കുന്നത് പ്രണയകഥ കാണാം എന്ന പ്രതീക്ഷയിലാണ് തീയറ്ററിൽ കയറിയ താൻ കണ്ടതോ, പ്രണയത്തിന്റെ അതിമനോഹരമായ നിറഭേദങ്ങൾ ആണെന്ന് പറയുകയാണ് മനീഷ്.

ഒരു ത്രികോണ പ്രണയകഥ കാണാം എന്ന പ്രതീക്ഷയിലാണ് തീയറ്ററിൽ കയറിയത് …
പക്ഷേ കണ്ടതോ, പ്രണയത്തിന്റെ അതിമനോഹരമായ നിറഭേദങ്ങൾ…
മെലോഡ്രാമ കുത്തി നിറക്കാനുള്ള അവസരങ്ങൾ അനവധിയുണ്ടായിരുന്നു ഈ ചിത്രത്തിൽ ..
പക്ഷേ അവിടെയൊക്കെ, തികഞ്ഞ കൈയ്യടക്കത്തോടെ… വല്ലാത്തൊരു ഫ്രഷ്‌നസ്സോടെയാണ് ചിത്രം കടന്നു പോകുന്നത്…
കാണുന്നവരുടെ മനസ്സിലേക്ക് ഒരു കുളിരു കോരിയിടുന്ന സുഖമാണ് ചിത്രം സമ്മാനിക്കുന്നത്..
പടം കൊള്ളാമല്ലോ എന്നു നമ്മളെ കൊണ്ട് അറിയാതെ പറയിപ്പിക്കുന്ന ഒരു സിനിമ…
അഭിനയിച്ച എല്ലാവരും അതിഗംഭീരം…
നല്ല എഴുത്ത് …ഡയറക്ഷൻ…
എടുത്തു പറയേണ്ട മറ്റൊരു ഘടകം ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് … പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും ഒക്കെ ചിത്രത്തിലെ രംഗങ്ങളുമായി അത്രമേൽ ഇണങ്ങി നിൽക്കുകയാണ് …
ഈ വർഷം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം …
ഒരു വലിയ വിജയം തീർച്ചയായും അർഹിക്കുന്ന ചിത്രം
Such a beautiful movie : പ്രണയ വിലാസം