അർജുനും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’ റിലീസിനെത്തുന്നു!

അര്‍ജുന്‍ അശോകനും അനശ്വര രാജനും ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ ഈ വരുന്ന ഫെബ്രുവരി 17 മുതല്‍…

അര്‍ജുന്‍ അശോകനും അനശ്വര രാജനും ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ ഈ വരുന്ന ഫെബ്രുവരി 17 മുതല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും ചിത്ത്ര്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.


നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ര്‍ജുന്‍ അശോകന്‍ അനശ്വര രാജന്‍ എന്നിവരെ കൂടാതെ മമിത ബൈജു, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഷിനോസ് ആണ്.

 

സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രണയ വിലാസം നിര്‍മ്മിക്കുന്നത്. ചിത്രസംയോജനം ബിനു നെപ്പോളളിയന്‍,ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരാണ്. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍, കളറിസ്റ്റ് ലിജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ ,പ്രഭാകര്‍ പിആര്‍ഒഎ എസ് ദിനേശ്.