‘അരഞ്ഞാണം ചെറുതായപ്പോള്‍ കാലില്‍ കെട്ടിയതാ’ പ്രണയ വിലാസം ടീസര്‍

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന…

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമിതയുടേയും അര്‍ജുന്റേയും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയന്‍ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്.

കലാലയജീവിതവും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു എന്റര്‍ടൈനറായായിരുന്നു സൂപ്പര്‍ ശരണ്യ’. വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, കൂടാതെ ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.