ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഫോട്ടോയില്‍, പ്രണിത ഭര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതായി കാണാം. കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ ദീര്‍ഘായുസ്സിനുള്ള ഹൈന്ദവ ആചാരമായ ഭീമന അമാവാസ്യ എന്ന് എന്ന ചടങ്ങിലെ ചിത്രമാണിത്. കര്‍ണാടക, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആചാരമാണിത്.

ആധുനിക സമൂഹം സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും അതിനെ പിറകോട്ട് വലിക്കരുതെന്നും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ പ്രണിത അവരുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

അതേസമയം നടി ഒരു അഭിമുഖത്തില്‍, പറഞ്ഞതിങ്ങനെയായിരുന്നു, ‘ഞാനൊരു നടിയായതു കൊണ്ട് എനിക്ക് ഒരു ആചാരം പിന്തുടരാന്‍ കഴിയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല.’ ശരി, ജീവിതത്തില്‍ എല്ലാത്തിനും രണ്ട് വശങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ 90 ശതമാനം പേര്‍ക്കും നല്ല വാക്കാണ് പറയാനുള്ളത്. ബാക്കിയുള്ളവ ഞാന്‍ അവഗണിക്കുന്നു,” താരം പറഞ്ഞു.

Previous article‘നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയില്‍’ !!! കാണാന്‍ കാത്തിരുന്ന താരവിവാഹമാമാങ്കം ഇതാ…
Next article‘കംഫര്‍ട്ട് സോണിന് പുറത്ത് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു, അങ്ങനെ സ്വീകരിച്ചു’ അനശ്വര