പ്രണിത സുഭാഷ് ദിലീപിന്റെ നായികയാവുന്നു!!

തെന്നിന്ത്യൻ നായിക പ്രണിത സുഭാഷ് മലയാളത്തിലേക്ക് എത്തുന്നു. ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രണിത സുഭാഷ് മലയാളത്തിലേക്കെത്തുന്നത്. ദിലീപിന്റെ 148 -ാം ചിത്രമായി ഒരുങ്ങുന്ന സിനിമ കഥയെഴുതി സംവധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. ചിത്രത്തിന്റെ പേര് വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകൻ രതീഷ് രഘുനന്ദൻ പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് ഇന്ന് ആരംഭിക്കും. ചിത്രത്തിൽ നീത പിളളയാണ് മറ്റൊരു നായിക. കാർത്തി നായകനായ ശകുനി, സൂര്യയുടെ മാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധ നേടിയ പ്രണിത പീന്നിട് തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.ദിലീപിന്റെ 148 -ാമത്തെ ചിത്രത്തിന്റെ ലോഞ്ച് ഇവെന്റും സ്വിച്ചോൺ കർമ്മവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു.


സംവിധായകൻ ജോഷി ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ആർബി ചൗധരിയുടെ മകനും തമിഴ് യുവതാരവുമായ ജീവ സിനിമയുടെ സ്വിച്ചോൺ നിർവഹിച്ചു. നിർമാതാവ് റാഫി മതിര ഫസ്റ്റ് ക്ലാപ്പടിച്ചു. അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.സൂപ്പർ ഗുഡ് ഫിലിംസിൻറ്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

 

Aiswarya Aishu