ഒറ്റ ഫ്രെയിമിൽ അമ്മയും മകളും, ക്യൂട്ട് എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി പൂര്‍ണിമ. അതിനു ശേഷം വൈറസ് എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. അടുത്തതായി ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പൂര്ണിമയുടെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിരവധി വിമര്ശങ്ങൾക്ക് വഴിയൊരുക്കാറുണ്ട്, എന്നിരുന്നാലും ഇതൊന്നും വകവെക്കാതെ തന്റെ ഇഷ്ടം പോലെയാണ് താരം നടക്കുന്നത്.വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് പൂർണിമ സിനിമയിൽ സജീവമായത്. അതോടൊപ്പം പൂർണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി ഇവര്‍ പങ്കുവെക്കാറുണ്ട്.

ആരാധകർ ഇരുകൈയ്യും നീട്ടിയാണ് ഇവരുടെ വിശേഷങ്ങളെല്ലാം ഏറ്റെടുക്കാറുള്ളത്.സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. അവതാരകയും നടിയും ഫാഷൻ ഡിസൈനറുമൊക്കെയായ പൂർണിമയെ പിന്തുടരുന്നവർ അനവധിയാണ്. പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ഫോളോവേഴ്സ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്,പൂർണിമയെപോലെ തന്നെ മകൾ പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മിക്കപ്പോഴും പുത്തൻ ചിത്രങ്ങളുമായി പ്രാർത്ഥന എത്താറുണ്ട്, വളരെയധികം സൈബർ ആക്രമണങ്ങൾ നേരിടുന്ന ഒരു താരപുത്രി കൂടിയാണ് പ്രാർത്ഥന, ഇവർക്കൊക്കെ തക്ക മറുപടി കൊടുക്കാനും പ്രാർത്ഥന മടിക്കാറില്ല,
ഇപ്പോൾ പ്രാർത്ഥനയുടെയും പൂര്ണിമയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. പൂര്ണിമായാണ് മകൾക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഇരുവരുടെയും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഹലോ വേൾഡ് എന്ന് പറഞ്ഞാണ് പൂർണിമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിൽമ ഫിലിം അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള ചിത്രമാണ് ഇത്.