പതിനേഴഴകില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, ആശംസകളോടെ ആരാധകര്‍

ഇന്ദ്രജിത്ത്-പൂര്‍ണിമ ജോഡികളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രാര്‍ത്ഥന നൃത്ത വീഡിയോകളും പാട്ട് വീഡിയോകളുമൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. പ്രാര്‍ത്ഥനയ്‌ക്കൊപ്പം നൃത്തം ചെയ്ത് ഇടയ്ക്ക് പൂര്‍ണിമയും, ഇന്ദ്രജിത്തും, മല്ലികയുമൊക്കെ…

ഇന്ദ്രജിത്ത്-പൂര്‍ണിമ ജോഡികളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രാര്‍ത്ഥന നൃത്ത വീഡിയോകളും പാട്ട് വീഡിയോകളുമൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. പ്രാര്‍ത്ഥനയ്‌ക്കൊപ്പം നൃത്തം ചെയ്ത് ഇടയ്ക്ക് പൂര്‍ണിമയും, ഇന്ദ്രജിത്തും, മല്ലികയുമൊക്കെ എത്താറുണ്ട്.


ഇളയമകള്‍ നക്ഷത്ര സിനിമകളില്‍ ്അഭിനയിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാകട്ടെ പാട്ട് പാടുന്നതിലാണ് താത്പര്യം. മോഹന്‍ലാല്‍ എന്ന സിനിമയില്‍ പ്രാര്‍ത്ഥന പിന്നണി ഗായികയാകുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ താരപുത്രി. ഇതിനോടകം നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാത്തുവിന് അമ്മ പൂര്‍ണിമ ഇന്ദ്രജിത്ത് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് കുറിച്ചത് ഇങ്ങനെ ..ഹാപ്പി ബര്‍ത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ട്. ഐ ലവ് യൂ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്.
എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ടെയെന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകള്‍. പാത്തുവിന്റെ ചിത്രത്തിനൊപ്പമായി ആശംസ അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യൂ കൊച്ച എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.