പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മകളുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് മലയാളികള്‍!

പ്രിയതാരങ്ങളുടെ കുടുംബ വിശേഷങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളുടെ വിശേഷവും ആരാധകര്‍ക്ക് പ്രിയമുള്ളതായി മാറാറുണ്ട്. മലയാളത്തില്‍ ഒരുപാട് ആരാധകരുള്ള താര ജോഡിയാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ ഇവരുടെ മക്കളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റേയും മൂത്ത മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പുതിയ ഫോട്ടോകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

കളര്‍ ചെയ്ത മുടിയില്‍ പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിച്ചാണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കാരക്ടര്‍ അനിം ഗേളിനെ പോലെയാണ് താരം എത്തിയിരിക്കുന്നത്. ഇത് കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. അതേസമയം, താരപുത്രി എന്ന ലേബലില്‍ മാത്രമല്ല മലയാള സിനിമയുടെ പിന്നണി ഗായികയായി കൂടി അറിയപ്പെടുന്ന താരമാണ് പ്രാര്‍ത്ഥന.

ഒരുപാട് ഹിറ്റ് പാട്ടുകളാണ് താരം മലയാള സിനിമയ്ക്ക് വേണ്ടി പാടിയത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന് വേണ്ടി താരം പാടിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ലാലേട്ടാ…. എന്ന് തുടങ്ങുന്ന ഗാനത്തിന് ഏഷ്യാ വിഷന്‍ അവാര്‍ഡും സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡും പ്രാര്‍ത്ഥനയ്ക്ക്് ലഭിച്ചിട്ടുണ്ട്. അതേസമയം ഹെലന്‍ എന്ന ചിത്രത്തിലെ താരാപഥമാകെ എന്ന ഗാനവും പ്രാര്‍ത്ഥനയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതാണ്.

അതേസമയം, സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമാണ് പ്രാര്‍ത്ഥന, തന്റെ പുതിയ ഗാനങ്ങളും കവര്‍ സോംഗുകളും ഫോട്ടോകളുായി പ്രാര്‍ത്ഥന ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Previous articleസിമ്പുവും പ്രഭുദേവയും നായകനോ, വില്ലനോ..? ആ പ്രണയ പരാജയങ്ങള്‍ ഒന്നും നയന്‍താരയുടെ കരിയറിനെ ബാധിച്ചില്ല..!!
Next articleപ്രേക്ഷകര്‍ തെറ്റിദ്ധരിക്കുന്നു!.. ഞാന്‍ സിനിമയില്‍ നിന്ന് മാറിനിന്നിട്ടില്ല! – പൂര്‍ണിമ ഇന്ദ്രജിത്ത്