പ്രതാപ് പോത്തന് ആഗ്രഹം പോലെ വിട…പൊട്ടിക്കരഞ്ഞ മകള്‍ കേയയും മുന്‍ഭാര്യയും!! ആശ്വാസിപ്പിക്കാനാവാതെ ബന്ധുക്കള്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന് വിട നല്‍കി സിനിമാലോകം.
പ്രതാപ് പോത്തന്റെ മൃതദേഹം ചെന്നൈയില്‍ സംസ്‌കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെയായിരുന്നു സംസ്‌കാരം. താന്‍ മരിച്ച് കഴിഞ്ഞാല്‍ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് അദ്ദേഹം മുന്‍പേ പറഞ്ഞിരുന്നതായി ബന്ധു അനില്‍ തോമസ് അറിയിച്ചിരുന്നു.

അവസാനമായി താരത്തിനെ ഒരു നോക്ക് കാണുന്നതിനും, അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി നിരവധി പേരാണ് ചെന്നൈയിലെ വസതിയില്‍ എത്തിയത്.
താരത്തിന് വിട നല്‍കാനായി മകള്‍ കേയയും മുന്‍ ഭാര്യയും എത്തിയിരുന്നു.
അച്ഛന്റെ മൃതശരീരത്തിന് അരികെ നിറ കണ്ണുകളോടെ മകള്‍ കേയ ഉണ്ടായിരുന്നു. താരത്തിനെ അവസാനമായി കാണാന്‍ എത്തിയ നടന്‍ പ്രഭുവിനെ കണ്ടതും അതുവരെ തന്റെയുള്ളില്‍ അടക്കി പിടിച്ച സങ്കടങ്ങളെല്ലാം കേയ കരഞ്ഞു തീര്‍ത്തു. പോത്തനുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നടനാണ് പ്രഭു.

നടന്‍ പ്രഭുവിന്റെ ചുമലിലേയ്ക്ക് പതിയെ ചരിഞ്ഞുകൊണ്ട് അദ്ദേഹത്തെ കെട്ടിപിടിച്ചുകൊണ്ട് കരയുകയായിരുന്നു. കേയയെ സമാധാനിപ്പിക്കാന്‍ കഴിയാത്ത വിധം പ്രഭു പാടുപെടുകയായിരുന്നു. അച്ഛനെ കാണുന്നതിനായി അമ്മ എത്തിയപ്പോഴും കേയ അമ്മയോടൊപ്പം ചേര്‍ന്ന് കിടന്ന് കരയുകയായിരുന്നു.

സിനിമയെ പോലെ മകള്‍ കേയ അദ്ദേഹത്തിന് ജീവനായിരുന്നു. അച്ഛന്‍ മകള്‍ എന്നതിന് അപ്പുറത്തേയ്ക്ക് ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയായിരുന്നു. കേയയെ സംബന്ധിച്ചിടത്തോളം അച്ഛന്റെ വിയോഗം വലിയ വേദനയാണ്.

അവസാനമായി അദ്ദേഹത്തിന്റെ മൃതശരീരം എടുക്കാറായപ്പോള്‍ മുന്‍ ഭാര്യ അമല സത്യനാഥ് കരച്ചില്‍ അടക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. കൂടെയുള്ളവര്‍ അവരെ ആശ്വസിപ്പിക്കാനാവാതെ കുഴഞ്ഞു. ഇത്രയും സ്‌നേഹമുള്ള ഭാര്യ എന്തിനാണ് അദേഹവുമായി വേര്‍പിരിഞ്ഞത് എന്ന് ആരാധകരൊക്കെ ചോദിക്കുന്നുണ്ട്.

പോത്തന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിനെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ സഹായി കണ്ടെത്തിയത്. മരിച്ച് കഴിഞ്ഞാല്‍ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് പോത്തന്‍ മുന്‍പേ പറഞ്ഞിരുന്നതായി ബന്ധു അനില്‍ തോമസ് പറഞ്ഞു.

മലയാള സിനിമയില്‍ നിന്നും, തമിഴില്‍ നിന്നും നിരവധി താരങ്ങളാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയിരുന്നു. തമിഴ് സിനിമ രംഗത്തെ ഒട്ടുമിക്ക താരങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കമല്‍ഹാസന്‍, മണിരത്‌നം, സത്യരാജ്, വെട്രിമാരന്‍, രാജീവ് മേനോന്‍, റഹ്‌മാന്‍, റിയാസ് ഖാന്‍ തുടങ്ങി വലിയൊരു താര നിര തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു പോത്തന്‍. അവസാന മണിക്കൂറുകള്‍ക്ക് മുന്‍പും താരം സോഷ്യലിടത്ത് സജീവമായിരുന്നു. നിരവധി പോസ്റ്റുകളാണ് അവസാന നിമിഷവും അദ്ദേഹം കുറിച്ചിട്ടത്.

Anu B