ആ ആഗ്രഹം സാധിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല, വാക്കുകൾ മുറിഞ്ഞു പ്രതീക്ഷ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രതീക്ഷ. നിരവതി പാരമ്ബരകളിൽ കൂടി താരം വർഷങ്ങൾ കൊണ്ട് സീരിയൽ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌ത കസ്തൂരിമാനിൽ അൽപ്പം നെഗറ്റീവ് റോൾ…

pratheeksha about mother

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രതീക്ഷ. നിരവതി പാരമ്ബരകളിൽ കൂടി താരം വർഷങ്ങൾ കൊണ്ട് സീരിയൽ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌ത കസ്തൂരിമാനിൽ അൽപ്പം നെഗറ്റീവ് റോൾ ചെയ്തു താരം തിളങ്ങിയിരുന്നു. ആ സീരിയൽ തന്നെയാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തതും. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ടെകിലും നെഗറ്റീവ് വേഷങ്ങൾ ആണ് താരം കൂടുതൽ ചെയ്തിട്ടുള്ളത്. അത് തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ട്ടം എന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ദുഃഖ വാർത്തയാണ് താരത്തിന്റെ വീട്ടിൽ നിന്ന് വരുന്നത്. താരത്തിന്റെ ‘അമ്മ ഗിരിജ പ്രതീപിൻറെ മരണവാർത്തായാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടു വര്ഷങ്ങളായി ഗിരിജ കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ഗിരിജ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്.

തന്റെ അമ്മയുടെ പെട്ടന്നുള്ള വിയോഗത്തിൽ പ്രതീക്ഷ പറഞ്ഞത് ഇങ്ങനെ, ‘അമ്മ ഞങ്ങളുടെ ലോകം അയിരുന്നു ഒരുപാട് കാലം ജീവിക്കണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹം സാദിച്ചില്ല. അമ്മക്ക് പലപ്പോഴും വേദന താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഹോസ്പിറ്റലിലേക്ക് ഉള്ള വഴി മദ്ധ്യേ ‘അമ്മ അവസാന ശ്വാസം എടുത്തു’ എന്നുമാണ് വികാരാധീനയായി പ്രതീക്ഷ കുറിച്ചത്. നിരവധി പേരാണ് പ്രതീക്ഷയെ ആശ്വസിപ്പിച്ച് കൊണ്ട് എത്തിയത്. സഹതാരങ്ങൾ ഉൾപ്പടെയുള്ളവർ പ്രതീക്ഷയ്ക്ക് പിന്തുണ നല്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പ്രതീക്ഷയ്ക്ക് ഒപ്പം ഷൂട്ടിങ് സെറ്റുകളിൽ ഗിരിജ ആയിരുന്നു എത്തിയിരുന്നത്. അത് കൊണ്ട് തന്നെ ഷൂട്ടിങ് സെറ്റിൽ ഉള്ളവർക്കും ഗിരിജ സുപരിചിത ആയിരുന്നു.

ഗിരിജയുടെ വിയോഗത്തിൽ മനം നൊന്ത് പ്രതീക്ഷയുടെ സഹ പ്രവർത്തകനും സീരിയൽ അസിസ്റ്റന്റ് ഡയറക്‌ടറും ആയിരുന്ന ജിജു സാരംഗ് കുറിച്ചത് ഇങ്ങനെ, ‘ആദരാഞ്ജലികൾ. നല്ല സുഹൃത്തായിരുന്നു ഗിരിജ പ്രദീപ്. പ്രതീക്ഷയോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലത്ത് മകൾക്ക് കൂട്ടായി ധൈര്യമായി എന്നും സെറ്റിൽ ഉണ്ടായിരുന്ന കർക്കശക്കാരിയായ സ്നേഹവതിയായ അമ്മ ആയിരുന്നു. സുഖമില്ലാതായി എന്നറിഞ്ഞു വിളിച്ചിരുന്നു.. ഒരുപാട് ഓർമ്മകൾ നൽകി കടന്നുപോയി.ശാന്തമായി ഉറങ്ങുക’ എന്നാണ്.