തട്ടലും മുട്ടലുമൊക്കെ ചേച്ചിയുടെ സ്ഥിരം പരിപാടിയാണ്!

മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ്…

മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെന്നു പറഞ്ഞാണ് പാരമ്പരയിലേക്ക് ക്ഷണിച്ചത് എന്നും എന്റെ കഥാപാത്രം ആണ് പരമ്പരയുടെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് എന്നൊക്കെ തുടക്കത്തിൽ പറഞ്ഞെങ്കിലും ക്രമേണ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയുകയും കഥ വേറൊരു തലത്തിലേക്ക് പോകുകയും ആയിരുന്നു. അത് കൊണ്ടാണ് പരമ്പരയിൽ നിന്ന് താൻ പിന്മാറിയത് എന്നും താരം അന്ന് പറഞ്ഞിരുന്നു. കഥാപാത്രം അർഹിക്കാത്ത വിധം അമിത മേക്കപ്പ് ധരിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല എന്നും അത് കൊണ്ടാണ് താൻ പരമ്പരകളിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.

ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയെ കുറിച്ച് പ്രവീണ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വളരെ നല്ല ഒരു സ്വഭാവത്തിന് ഉടമയാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്ത് കാര്യവും മടി കൂടാതെ വെട്ടി തുറന്ന് പറയുന്ന പ്രകൃതം ആണ് ചേച്ചിയുടേത്. അത്തരക്കാർക്ക് അഹങ്കാരി എന്ന പേര് പെട്ടന്ന് വീഴും എന്നത് പറയണ്ടാലോ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയുടെ സ്വഭാവം. ഒരിക്കൽ ഫെഫ്ക്കയുടെ മീറ്റിങ്ങിനു ഞങ്ങൾ ഒന്നിച്ചാണ് ഒരു വണ്ടിയിൽ പോയത്. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ പരസ്പരം സംസാരിച്ചു. എല്ലാം ചേച്ചി ഓപ്പൺ ആയി തന്നെ സംസാരിക്കുന്നത് കൊണ്ട് ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് ഫീൽ ചെയ്തിട്ടില്ല. അന്നത്തെ ആ യാത്ര എനിക്ക് വളരെ നല്ല ഒരു അനുഭവം ആണ് തന്നത്.

അത് പോലെ തന്നെ ചേച്ചി വളരെ നന്നായി വാഹനം ഓടിക്കും എന്നാണു വെപ്പ്. പക്ഷെ തട്ടലും മുട്ടലും ഒക്കെ ചേച്ചിയുടെ സ്ഥിരം പരിപാടിയാണ്. ഒരിക്കൽ എറണാകുളത്ത് നിന്നും വരുന്ന വഴി ഏതോ ഒരു കെ എസ് ആർ ടി സി ബസ്സിൽ കാർ കൊണ്ട് ഇടിക്കുകയോ മറ്റോ ചെയ്തു. ചെറിയ രീതിയിൽ ഉരസലോ മറ്റോ ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് എന്നെ വിളിച്ചിട്ട് ചേച്ചി പറയുവാ അടുത്ത കാറും ഇടിച്ചു കേട്ടോ എന്ന്. എന്നിട്ട് ഭയങ്കര ചിരി ആയിരുന്നു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ ഏറ്റവ്വും വലിയ ആഗ്രഹം ആണ് ഞാൻ ചെയ്യുന്ന എന്തെങ്കിലുമൊരു നല്ല കഥാപാത്രത്തിന് ഭാഗ്യലക്ഷ്മി ചേച്ചി ശബ്ദം നൽകണം എന്ന്.