അങ്ങനെ അഭിനയിക്കുന്നതിനേക്കാൾ ഭേദം പോയി ചാകുന്നതാണെന്ന് തോന്നി!

മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ്…

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെന്നു പറഞ്ഞാണ് പാരമ്പരയിലേക്ക് ക്ഷണിച്ചത് എന്നും എന്റെ കഥാപാത്രം ആണ് പരമ്പരയുടെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് എന്നൊക്കെ തുടക്കത്തിൽ പറഞ്ഞെങ്കിലും ക്രമേണ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയുകയും കഥ വേറൊരു തലത്തിലേക്ക് പോകുകയും ആയിരുന്നു. അത് കൊണ്ടാണ് പരമ്പരയിൽ നിന്ന് താൻ പിന്മാറിയത് എന്നും താരം അന്ന് പറഞ്ഞിരുന്നു.

ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ ടെലിവിഷന്‍ പരമ്ബരകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോൾ അതിന്റെ കാരണം എന്താണെന്ന് മനസ്സ് തുറക്കുകയാണ് പ്രവീണ. സിനിമയിൽ പല താരങ്ങളുടെയും ‘അമ്മ വേഷം ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ കഥാപാത്രത്തിന്റെ സന്ദര്ഭത്തില് അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. എന്നാൽ സീരിയലിലിന്റെ കാര്യത്തിൽ അങ്ങനെ അല്ല, ഏതു സാഹചര്യത്തിൽ ജീവിക്കുന്നവർ ആണെങ്കിലും അമ്മയ്ക്കും അമ്മായി അമ്മയ്ക്കുമൊക്കെ ഓവർ മേക്കപ്പ് ആണ് നൽകുന്നത്. അതിൽ കഥാപാത്രത്തിന്റെ സന്ദർഭത്തിനും ചുറ്റുപാടിനും യാധൊരു ബന്ധവും ഇല്ല. praveeena-pramod-valakapp-p

എന്നാൽ പലരും കരുതുന്നത് ഇതൊക്കെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിമാർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യം ആണെന്നാണ്. എന്നാൽ സത്യം അങ്ങനെയല്ല. റേറ്റിങ്ങിനു വേണ്ടി ചാനലുകൾ തമ്മിൽ ഉള്ള മത്സരത്തിനിടയിൽ ഇത്തരം ഓവർമേക്കപ്പുകൾ ഇടാൻ അവർ നിർബന്ധിതർ ആകുന്നതാണ്. അങ്ങനെത അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. അത് പോലെ അഭിനയിക്കുന്നതിലും ഭേദം പോയി ചാകുന്നത് ആണെന്ന് എനിക്ക് തോന്നി. അതാണ് ഇപ്പോൾ സീരിയലുകളിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നും താരം പറഞ്ഞ്.