Thursday July 2, 2020 : 8:41 PM
Home Film News പറ്റിക്കരുത് എന്ന് പറഞ്ഞാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്, എന്നാൽ അവരത് കേട്ടില്ല !! കസ്തൂരിമാൻ സീരിയലിൽ...

പറ്റിക്കരുത് എന്ന് പറഞ്ഞാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്, എന്നാൽ അവരത് കേട്ടില്ല !! കസ്തൂരിമാൻ സീരിയലിൽ നിന്നും ഒഴിവായതിനെ കുറിച്ച് നടി പ്രവീണ

- Advertisement -

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു.

ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ ടെലിവിഷന്‍ പരമ്ബരകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.അതിനൊരു കാരണം ഉണ്ട്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

kasthooriman serial

ഒരുപാട് ഒരുപാട് വേഷങ്ങള്‍ ചെയ്യുന്നതില്‍ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങള്‍ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങള്‍, അമ്മൂമ്മ വേഷങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ പരമ്ബരകള്‍ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളില്‍ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ചലഞ്ചിങ് ആയ വേഷങ്ങള്‍ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു. എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങള്‍ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്ബരകള്‍ തന്നെ വേണ്ട എന്ന തീരുമാനത്തില്‍ എത്തി.

പരമ്ബരകള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്ബര. അവരോട് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാന്‍ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു.കഥ കേട്ടപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് അവര്‍ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്ബര ഏറ്റെടുക്കുന്നത്.അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്.

kasthooriman serial actress

എന്റെ മകള്‍ക്ക് പതിനെട്ട് വയസ്സായി. സിനിമയില്‍ നിരവധി താരങ്ങളുടെ അമ്മ വേഷത്തില്‍ ഞാന്‍ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജന മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരന്‍ ആക്കുന്നത് ഒരമ്മയാണ്. അപ്പോള്‍ അമ്മ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുമ്ബോള്‍ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്.

കാരണം ജന മനസ്സുകളില്‍ നിറയണം എങ്കില്‍ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്. കസ്തൂരിമാനില്‍ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെണ്‍കുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെണ്‍കുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയില്‍ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നതെന്നും പ്രവീണ പറയുന്നു.

ഇടക്ക് തമിഴിലും ഒരു സീരിയല്‍ ചെയ്തു. പ്രിയമാനവള്‍ എന്ന പരമ്ബരയാണ് ഏറ്റവും ഒടുവില്‍ ചെയ്തതത്. അതിപ്പോള്‍ അവസാനിച്ചു. അതിലും ഒരു അമ്മ കഥാപാത്രം ആയിരുന്നു. കഥാപാത്രങ്ങള്‍ ഇപ്പോള്‍ തമിഴില്‍ ആണെങ്കിലും മലയാളത്തില്‍ ആണെങ്കിലും എല്ലാം ഒരേ പോലെയാണ്. ഒരുപാട് ഓഫറുകള്‍ സീരിയലില്‍ നിന്നും വരുന്നുണ്ട്. പക്ഷെ കഥ കേള്‍ക്കുമ്ബോള്‍ത്തന്നെ മുന്‍പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ പോലെ തന്നെ തോന്നാറുണ്ട്. അങ്ങനെയാണ് പലതും ഉപക്ഷിക്കേണ്ടി വരുന്നത്.

എന്ന് വച്ച്‌ പരമ്ബരകളിലേക്ക് ഇല്ല എന്നൊന്നും പറയില്ല. നല്ലത് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ തിരികെ എത്തുമെന്നും പ്രവീണ പറയുന്നു. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പത്മനാഭന്റെ ‘ഗൗരി’ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രവീണ അഭിനയരംഗത്തേക്ക് എത്തിയത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ?...

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത ആയിരുന്നു നിക്കി ഗൽറാണിയുടെ സഹോദരി സഹോദരി സഞ്ജന ഗൽറാണി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച എന്നത്, സമൂഹ മാധയമങ്ങളിൽ വൻ ചർച്ച ആയിരുന്നു...
- Advertisement -

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ...

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു...

ലാലേട്ടനായി മഞ്ജുവാര്യര്‍; മോഹന്‍ലാല്‍ ടീസര്‍ തരംഗമാകുന്നു !

മലയാളികൾ വളരെ ആകാഷയോടെ കാണാൻ കാത്തിരിക്കുന്ന മഞ്ജു വർറൈർ ചിത്രമാണ് മോഹൻലാൽ ! മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രമാണ് സാജിദ് യഹിയയുടെ പുതിയ ചിത്രം. പ്രിയ നടി മഞ്ജുവാര്യര്‍ തന്നെ...

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി...

ദിലീപിന് ജാമ്യം കിട്ടിയതിനു പിന്നിലെ രഹസ്യം കാവ്യയുടെ പതിവ്രത നോമ്പ് !!

ദിലീപ് അറസ്റ്റിലായപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്തത് കാവ്യ മാധവനെയാണ്.ദിലീപ് ജമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ജീവികള്‍ക്കും ചാകരയാണ്. ഇത്തവണ കാവ്യയെക്കാള്‍ ട്രോളന്മാര്‍ ഉന്നം വച്ചിരിയ്ക്കുന്നത് ഏഷ്യനെറ്റിലെ വിനുവിനെയാണ്. ദിലീപിന് ജാമ്യം...

11 കോടി സ്വന്തമാക്കി പഞ്ചവര്‍ണ തത്ത !!

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത 12 ദിവസങ്ങള്‍ കൊണ്ട് തിയറ്റര്‍ കളക്ഷനായി നേടിയത് 7.86 കോടി രൂപ. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ എത്തിയ ഈ ചിത്രം...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...
Don`t copy text!