ഇതാരാ രവി വർമ്മ ചിത്രത്തിലെ മോഡലോ ?

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന നാദിർഷ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാർട്ടിൻ. തുടർന്നങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം…

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന നാദിർഷ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാർട്ടിൻ. തുടർന്നങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം സജീവമായിരുന്നു.മലയാളത്തിലെ യുവാനായികമാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് പ്രയാഗയുടെ സ്ഥാനം. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ അങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കേരള സ്റ്റൈൽ സെറ്റുസാരി ധരിച്ച് പൂവും വെച്ച് സ്വർണാഭരണങ്ങൾ അണിഞ്ഞാണ് താരം ചിത്രത്തിലുള്ളത്.ഒട്ടേറെ പേരാണ് താരം പങ്കുവെച്ച ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്. ഒട്ടേറെ താരങ്ങളും പ്രയാഗയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. രവി വർമ്മ ചിത്രം പോലെയുണ്ടെന്ന് കമന്റാണ് കൂടുതലായും എത്തിയത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ‘പെണ്ണും പൊന്നും പൂവും’ എന്നായിരുന്നു.