സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. മലയാളത്തിന്റെ പ്രിയനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴില്‍ തുടങ്ങി മലയാളത്തില്‍ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച് കഴിഞ്ഞു. ഇപ്പോൾ കുറച്ച് നാളുകളായി താരത്തിന്റെ മലയാള ചിത്രങ്ങൾ ഒന്നും പുറത്തിറങ്ങുന്നില്ല. താരം അഭിനയത്തിന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എങ്കിൽ തന്നെയും സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ് താരം.
തന്റെ പുതിയ ഫോട്ടോഷൂട്ടുകളും മറ്റും താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെങ്കിൽ തന്നെയും മോശം കമെന്റുകൾ ആയും ആളുകൾ എത്താറുണ്ട്. ഇത്തരത്തിൽ ഉള്ളവർക്ക് നല്ല മറുപടിയും പ്രയാഗ നൽകാറുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ പ്രയാഗ പറഞ്ഞ വാക്കുകൾ ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. എന്നും വളരെ ബോൾഡ് ആയി സംസാരിക്കുന്ന പ്രയാഗയുടെ അഭിമുഖം കാണാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. അത്തരത്തിൽ വളരെ ശക്തമായി തന്നെയാണ് പ്രയാഗ ഇപ്പോഴും സംസാരിച്ചിരിക്കുന്നത്. പ്രയാഗയുടെ വാക്കുകൾ ഇങ്ങനെ, 

മറ്റൊരാൾ ഒരു കാര്യം ചെയ്യുമ്പോൾ അത് തെറ്റാണെന്നും അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുമെന്നും ഉറപ്പായാൽ അത് തീർച്ചയായും അയാളോട് തന്നെ തുറന്ന് പറയണം എന്നും അതിനു ഒരു കാരണവശാലും നമ്മൾ പേടിക്കരുതെന്നും ശക്തമായി തന്നെ അയാളോട് അത് തുറന്ന് പറയണം എന്നുമാണ് പ്രയാഗ പറഞ്ഞിരിക്കുന്നത്. നമ്മുടെ ആ സ്വാതന്ത്രത്തെ ആരെങ്കിലും നിയന്ത്രിക്കാൻ വരുകയോ അങ്ങനെ പറയാൻ പാടില്ല എന്ന് പറയുകയോ ചെയ്താൽ അത്തരത്തിൽ ഉള്ളവരോട് പോയി പണിനോക്കാൻ പറയണം എന്നുമാണ് പ്രയാഗ പറയുന്നത്.