കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ രോഗികളെയെന്ന് പുതിയ പഠനം !! പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ - മലയാളം ന്യൂസ് പോർട്ടൽ
Health

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ രോഗികളെയെന്ന് പുതിയ പഠനം !! പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച്‌ ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്ബോള്‍ അവ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ചു വരുത്തുകയും അസുഖം പിടിപെട്ടാല്‍ ഭേദമാകാന്‍ സമയം എടുക്കുകയും ചെയ്യുന്നു. പ്രമേഹം പോലുള്ള ഒരു രോഗാവസ്ഥയില്‍ കൊറോണ വൈറസിന് ശരീരത്തിലേക്ക് കയറാന്‍ വളരെ എളുപ്പമാണെന്നും പറയപ്പെടുന്നു.

ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് പ്രമേഹമുള്ളവര്‍ കൊറോണ ബാധിച്ചാല്‍ മരണത്തിന് കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത എന്നാണ്.

corona-virus-getty

ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ഇവിടങ്ങളില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കാല്‍ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എന്‍ എച്ച്‌ എസ്‌കോവിഡ് മൂലം മരിച്ചവര്‍ക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത്.

മാര്‍ച്ച്‌ 31 മുതല്‍ക്കാണ്, കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അന്നുമുതല്‍ ഉണ്ടായിട്ടുള്ള 22,332 മരണങ്ങളില്‍ 5,873 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് മൊത്തം മരണങ്ങളുടെ 26% വരും. ഏകദേശം 4 ദശലക്ഷത്തോളം പ്രമേഹരോഗികളാണ് ബ്രിട്ടനില്‍ ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രതിരോധ ശേഷി കുറയ്ക്കുകയും സാര്‍സ്-കോവിഡ്-2 വിന് എതിരായി വളരെ മന്ദഗതിയില്‍, ദുര്‍ബലമായി മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉളവാകുകയും ചെയ്യും. ഇതാണ് പ്രമേഹ രോഗികള്‍ കൂടുതലായി മരണത്തിന് അടിമപ്പെടാന്‍ കാരണം.

ചാരിറ്റി ഡയബെറ്റിക്സ് യു കെ യുടെ പഠനം വെളിവാക്കുന്നത് പ്രമേഹം, അമിതവണ്ണവും ഒരു വ്യക്തിയുടെ വംശപരമ്ബരയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യന്‍ വംശജര്‍ക്ക് പ്രമേഹത്തിനുള്ള സാദ്ധ്യത മറ്റുള്ളവരേക്കാള്‍ നാലിരട്ടിയാണ്.അതേ സമയം പാക് വംശജര്‍ക്ക് ഇത് അഞ്ചിരട്ടിയും. ആഫ്രിക്കന്‍ വംശജര്‍ക്ക് മൂന്നിരട്ടി സാദ്ധ്യതയാണ് ഉള്ളതെന്നും ചാരിറ്റി ഡയബെറ്റിക്സ് പറയുന്നു. എന്നാല്‍ കോവിഡ്19 മൂലം മരണമടയുവാനുള്ള സാദ്ധ്യത കൂടുതലുള്ളത് ആഫ്രിക്കന്‍ വംശജര്‍ക്കാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയുമ്ബോള്‍ പ്രമേഹ രോഗികള്‍ ദൈനംദിന കായികാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പോകുന്നത്, രോഗം പടരുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡിമെന്‍ഷ്യാ അഥവാ മറവിരോഗമുള്ളവരാണ്. മൊത്തം മരണസംഖ്യയില്‍ ഏകദേശം 18% വരും ഇക്കൂട്ടര്‍. മൂന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ രോഗമുള്ളവരും.

corona-virus

മരണമടഞ്ഞവരില്‍ 14% പേര്‍ വൃക്ക സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും 10% പേര്‍ ഹൃദ്രോഗികളും 7% പേര്‍ ആസ്ത്മ രോഗികളുമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

പ്രമേഹരോഗികളായവരില്‍ കൊറോണ വൈറസ് നല്‍കുന്ന ഏതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടര്‍,അല്ലെങ്കില്‍ ഡയബറ്റിസ് ടീമുമായി ബന്ധപ്പെടുക, നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കിലോ അവര്‍ നിങ്ങളെ സഹായിക്കും.

വീട്ടില്‍ പതിവായി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇത് പലപ്പോഴും ചെയ്യേണ്ടതായി വരും. ഇത് നിങ്ങളുടെ സാധാരണ മരുന്നുകളെയും ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കും.

ജലാംശം നിലനിര്‍ത്തുക – ധാരാളം മധുരമില്ലാത്ത പാനീയങ്ങള്‍ കഴിക്കുക.

നിങ്ങള്‍ക്ക് ടൈപ്പ് 1 പ്രമേഹമുണ്ടെങ്കില്‍, രാത്രിയിലടക്കം ഓരോ നാല് മണിക്കൂറിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, കൂടാതെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതണെങ്കില്‍ കെറ്റോണുകള്‍ പരിശോധിക്കുക (സാധാരണയായി 15mmol/ ലിറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍, അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഇന്‍സുലിന്‍ പമ്ബ്‌ഉപയോഗിക്കുകയാണെങ്കില്‍ 13 mmol / ലിറ്റര്‍ , പക്ഷേ നിങ്ങളുടെ ടീം നിങ്ങള്‍ക്ക് വ്യത്യസ്ത അളവുകള്‍ നല്‍കിയിരിക്കാം). കെറ്റോണുകള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ പ്രമേഹ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക – നിങ്ങള്‍ക്ക് ഭക്ഷണം കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിന് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ പരീക്ഷിക്കുക. പഞ്ചസാര പാനീയങ്ങള്‍ (ഫ്രൂട്ട് ജ്യൂസ് അല്ലെങ്കില്‍ നോണ്‍-ഡയറ്റ് കോള അല്ലെങ്കില്‍ നാരങ്ങാവെള്ളം പോലുള്ളവ) കുടിക്കാന്‍ ശ്രമിക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

പതിവായി ആരോഗ്യ പരിശോധന നടത്തുക

പ്രമേഹമുള്ളവര്‍, അവര്‍ സാധാരണ കാണുന്ന ഡോക്ടര്‍, ഹോസ്പിറ്റല്‍ അല്ലെങ്കില്‍ പ്രമേഹ വിദഗ്ദ്ധര്‍ എന്നിവരില്‍ നിന്ന് മറിച്ചൊന്നും കേള്‍ക്കുന്നില്ലെങ്കില്‍ അവരുടെ പതിവ് ചെക്ക് അപ്പുകള്‍ സാധാരണപോലെ തുടരേണ്ടതാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!