അയാള്‍ എന്നെ ചതിച്ചു, തുറന്നടിച്ച് നടി പ്രീത പ്രദീപ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രീത പ്രദീപ്. മൂന്ന്മണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രീത പ്രദീപ്. മൂന്ന്മണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു.
നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു പ്രീതയും വിവേകും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേയും. എന്നാല്‍, വിവേകിന് മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും അതൊരു ഹിന്ദിക്കാരനായിരുന്നുവെന്നും പ്രീത വെളിപ്പെടുത്തി.

പക്ഷെ, എന്താണെന്നറിയില്ല് ഒരു ദിവസം പുള്ളി എന്നെ കാണാന്‍ വ്ന്നിട്ട് ഇനി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. എന്താണ് കാരണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
പ്ലസ് വണ്‍ സമയത്താണ് വിവേകിനെ പരിചയപ്പെടുന്നത്.
ഞങ്ങള്‍ക്കിടയില്‍ അങ്ങനെ പൈങ്കിളി പ്രണയം ആയിരുന്നില്ല. സാധാരണ എങ്ങനെ കാണുകയും മിണ്ടുകയും ചെയ്യുന്നേ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ റിലേഷന്‍ ആയതിന് ശേഷം അങ്ങനെ ആണോന്ന് വീട്ടില്‍ ആരും ചോദിച്ചിട്ടില്ല.

ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ അച്ഛനും അമ്മയുമടക്കം പലരും എന്താണിത്, നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചിട്ടുണ്ട്. ഹേയ്, അങ്ങനൊരു റിലേഷന്‍ ഇല്ലെന്ന് ഞാനും പറഞ്ഞു. പക്ഷേ ഞങ്ങള്‍ ശരിക്കും പ്രണയിച്ച് തുടങ്ങിയതിന് ശേഷം ആരും ഇതേ കുറിച്ച് ചോദിച്ച് വന്നിട്ടില്ല.