ഗർഭിണികളും, ഹൃദ്രോഗികളും ‘പള്ളിമണി’ കാണരുത് മുന്നറിയിപ്പുമായി അണിയറപ്രവര്തകർ 

തീയിട്ടറുകളിൽ പള്ളിമണി റിലീസ് ആകാൻ പോകുകയാണ് , എന്നാൽ ചിത്രം ഹൃദ്രോഗികളും, ഗർഭിണികളും കാണരുത് എന്ന് മുന്നറിയിപ്പ് നൽകി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പോസ്റ്ററിൽ കൂടിയാണ് അവർ ഇത് വെക്തമാക്കിയിരിക്കുന്നത് . ഹൊറർ ചിത്രമായ പള്ളിമണി ഇങ്ങനെയുള്ളവർ കാണാതിരിക്കുകയാണ് നല്ലതെന്നും ഇവർ പറയുന്നു. ചിത്രത്തിൽ ശ്വേത മേനോനും, നിത്യ ദാസുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി ,അരുൺ മേനോൻഎന്നിവർ  ആണ് ഈ ചിത്രം നിര്മിക്കുന്നത്.

നീണ്ട നാളത്തെ ഇടവേളക്കു ശേഷം നിത്യ എത്തുന്ന പുതിയ ഹൊറർ ചിത്രമാണ് ഇത്, ശ്വേതയുടയും, നിത്യയുടേയും തികച്ചു വെത്യസ്ത ചിത്രം തന്നെയാണ് ഇത്. ചിത്രത്തിൽ നിത്യയ്ക്കൊപ്പം കൈലാസ്, ഹരികൃഷ്ണൻ, ദിനേശ് പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഫെബ്രുവരി 17  നെ റിലീസിനായി എത്തുകയാണ്

ഭയത്തിന്റെ ഒരു രാത്രിയിൽ ഒരു സ്ഥലത്തു എത്തപ്പെട്ട ഒരു കുടുംബത്തിന്റെ ഒറ്റപ്പെട്ട അവസ്ഥകളും, ഭയപ്പാടുകളുമാണ് ഈ  ചിത്രത്തിൽ പറയുന്നത്. ശ്രീജിത്ത് രവി സംഗീതം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത് . പേടിയുടെ നൂലാമാലകൾ പേറുന്ന ഈ ചിത്രം ഗർഭിണികളും, ഹാർട്ട് പേഷ്യന്റ്‌കളും കാണരുതെന്നു ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു.

 

Previous articleചൂട് പിടിപ്പിക്കുന്ന ലഹരിയിൽ ഹണി റോസ് 
Next article‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മഹാനടന്‍!!! ഷാരൂഖ് ഖാനെ അഭിനന്ദിച്ച് പൗലോ കൊയ്ലോ