അന്ന് സസ്‌പെൻഷൻ ഓർഡർ ഒട്ടിച്ച ബോർഡിൽ ഇന്ന് എന്റെ സിനിമ പോസ്റ്റർ!

പ്രിൻസ് ജോയ് ആദ്യമായി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ചിത്രം ഈ വരുന്ന ഏപ്രിൽ ഒന്നാം തീയതി പ്രദർശനത്തിന് എത്തുകയാണ്. സണ്ണി വെയിനും ഗൗരി കൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്ന…

prince joy fb post

പ്രിൻസ് ജോയ് ആദ്യമായി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ചിത്രം ഈ വരുന്ന ഏപ്രിൽ ഒന്നാം തീയതി പ്രദർശനത്തിന് എത്തുകയാണ്. സണ്ണി വെയിനും ഗൗരി കൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതീക്ഷയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ മുല്ലേ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം നേരുത്തേ തന്നെ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പ്രദർശന ദിവസം അടുത്തപ്പോൾ ചിത്രത്തിന്റെ സംവിധായകനായ പ്രിൻസ് ജോയ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്.

‘പഴശ്ശിരാജാ കോളേജ് ലെ മാസ്സ് കമ്മ്യൂണിക്കേഷൻ dept ന്റെ നോട്ടീസ് ബോർഡ് ആണിത്. പണ്ട് സസ്പെൻഷൻ മെമോ ഒട്ടിച്ച സ്ഥലം ആണിത്. ഇതൊക്കെ തരുന്ന സന്തോഷത്തിന് ആകാശത്തോളം പരപ്പുണ്ട്’. എന്നാണ് പ്രിൻസ് ജോയ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പ്രിൻസിന്റെ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലക്ഷ്യ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന സിനിമയാണ് അനുഗ്രഹീതൻ ആന്റണി. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഗൗരി കിഷൻ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി.