പ്രിയ സൂഹൃത്തുക്കൊൾപ്പം പൃഥ്വിയും സുപ്രിയയും; പൊളിയെന്ന് ആരാധകർ

തമിഴ് സൂപ്പർ താരം സൂര്യയ്ക്കും ഭാര്യയും നടിയും നിർമ്മാതാവുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജും ഭാര്യ സുപ്രിയയും. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനകം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

സൂര്യ തന്‌റെ പ്രിയ സുഹൃത്തുക്കളിൽ ഓരാളാണെന്ന് പൃഥ്വിരാജ് നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.അതേ സമയം ജ്യോതിക നായികയായി എത്തുന്ന മലയാള ചിത്രമായ ‘കാതൽ’ എന്ന സിനിമയുടം പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതൽ.

അതേ സമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയിപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാം ചിത്രമാണിത്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്ന ഗ്രീൻ സ്റ്റുഡിയോസാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌. ഈ വർഷം സിനിമ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.

 

Previous articleപത്താന്‍ കണ്ട് സന്തോഷം അടക്കാനാവാതെ പത്മപ്രിയ!! ഇതിന് മുമ്പ് ഇതുപോലെ ആവേശം കൊണ്ടത് മമ്മൂട്ടി ചിത്രത്തിനെന്ന് താരം
Next articleഎയർ ടെൽ സിം ഉണ്ടെങ്കിൽ ബിഗ്‌ബോസിൽ പങ്കെടുക്കാ൦,ശാലിനി നായർ പറയുന്നതിങ്ങനെ