മമ്മൂക്കയെ നായകനാക്കി ഒരു സിനിമ..! പൃഥ്വിരാജിന്റെ വാക്കുകള്‍ വൈറലാകുന്നു…!

മോഹന്‍ലാലിനെ വെച്ച് തന്റെ ആദ്യ സംവിധാന സിനിമ എടുത്ത് ഹിറ്റാക്കി മാറ്റിയ സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെച്ച് മമ്മൂട്ടിയെ വെച്ചൊരു സിനിമ എടുക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ കിടുക്കന്‍ മറുപടിയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറഞ്ഞത്.. എന്നാണ് മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന്..

അതിന് മമ്മൂക്ക എന്നോട് നീ എന്നെ വെച്ചൊരു സിനിമ ചെയ്യ് എന്ന് എന്നോട് പറഞ്ഞിട്ടും ഞാന്‍ ചെയ്യാതിരിക്കുകയാണെന്ന് തോന്നും ഈ ചോദ്യം കേട്ടാല്‍ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി…നടന്റെ വാക്കുകളിലേക്ക്…. നിങ്ങളുടെ ചോദ്യം കേട്ടാല്‍ തോന്നും മമ്മൂക്ക എന്നോട് സിനിമ ചെയ്യ്.. എന്ന് പറഞ്ഞിട്ട് ഞാന്‍ ചെയ്യാതിരിക്കുക ആണെന്ന്.. തീര്‍ച്ചയായും അത് അങ്ങനെയല്ല.. ആദ്യത്തെ കാര്യം മമ്മൂക്ക എന്ന താരത്തിന് പൃഥ്വിരാജ് എന്ന എന്റെ സിനിമയുടെ ഒരു ആവശ്യവുമില്ല.. മറിച്ച് പൃഥ്വിരാജ് എന്ന സംവിധായകനാണ് മമ്മൂക്കയെ

വെച്ചൊരു സിനിമ ചെയ്യണം എന്ന് ആവശ്യം.. അത് എന്റെ ആവശ്യമാണ്.. മമ്മൂക്കയുടെ ആവശ്യമല്ല.. എന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.. അതേസമയം, മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു കഥാപാത്രം വേണം.. എന്റെ കൈയ്യില്‍ അല്ല മുരളി ഗോപിയുടെ കൈയ്യില്‍ ഒരു കഥയുണ്ട്… അത് മമ്മൂക്കയെ വെച്ച് ചെയ്യണം എന്നാണ് ആഗ്രഹം.. അതേ കുറിച്ച് ആലോചിക്കുകയാണ് പക്ഷേ..

അത് കഥ എഴുതി വരണം.. ഞാന്‍ അതിന് വേണ്ടി സമയം കണ്ടെത്തണം അതെല്ലാം ആണ് ഇതില്‍ ചലഞ്ചിംഗ് ആയിട്ടുള്ള കാര്യങ്ങള്‍.. മമ്മൂക്കയെ വെച്ച് ഒരു സിനിമ എടുക്കുക എന്നത് ഏത് സംവിധായകനും ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Nikhina