കാവ്യ.. നവ്യാ… പ്രിയാമണി; ഒപ്പം അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ആരെ: മനസ്സു തുറന്ന് പൃഥിരാജ്

നടന്‍ എന്നതില്‍ ഉപരി പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിര്‍മ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കണ്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍താരവുമാണ്. നന്ദനം എന്ന ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പവും അനന്തഭദ്രത്തില്‍ കാവ്യയ്‌ക്കൊപ്പവും സത്യത്തില്‍ പ്രിയാമണിയ്‌ക്കൊപ്പവും അഭിനയിച്ചു കാണുമ്പോള്‍…

നടന്‍ എന്നതില്‍ ഉപരി പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിര്‍മ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കണ്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍താരവുമാണ്.

നന്ദനം എന്ന ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പവും അനന്തഭദ്രത്തില്‍ കാവ്യയ്‌ക്കൊപ്പവും സത്യത്തില്‍ പ്രിയാമണിയ്‌ക്കൊപ്പവും അഭിനയിച്ചു കാണുമ്പോള്‍ ആരാധകര്‍ പലപ്പോഴും ചോദിക്കുന്ന ഒന്നാണ് ഒപ്പം അഭിനയിച്ചവരില്‍ ഏത് നടിയെയാണ് പൃഥ്വിയ്ക്ക് ഏറ്റവും ഇഷ്ടം.

എന്‍ജിനീയറിങ് പഠനം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്തായിരുന്നു താരം സിനിമയിലേക്കെത്തിയത്. സൂപ്പര്‍ സംവിധായകന്‍ ഫാസില്‍ ആയിരുന്നു പൃഥ്വിരാജിനായി ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ഫാസിലിന്റെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിനായിട്ടാണ് പൃഥ്വിയുടെ സ്‌ക്രീന്‍ ടെസ്റ്റ് ഫാസില്‍ നടത്തിയത്.

എന്നാല്‍ തന്റെ നായകന്റെ രൂപം ഇങ്ങനെയല്ല എന്നു പറഞ്ഞ് ഫാസില്‍ പൃഥ്വിയെ രഞ്ജിത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇതാണ് എന്റെ നായകനെന്ന് രഞ്ജിത്ത് തീരുമാനിക്കുകയുമായിരുന്നു.

അടുത്തിടെ ആയിരുന്നു പൃഥ്വിരാജ് തന്റെ സിനിമ ജീവിതത്തില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയത്. അതേസമയം തന്റെ നായികമാരെ കുറിച്ചും മുന്‍പേ ഒരഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. നായികമാരെല്ലാം എന്റെ അതെ ഏജ് ഗ്രോപ്പാണ് അതിനാല്‍ തന്നെ അവരെല്ലാമായി ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ പോലെ പെട്ടെന്ന് സിങ്ക് ആകാറുണ്ട്.

എല്ലാവരുമായിട്ടും കംഫര്‍ട്ട് ആണ് പക്ഷേ കോ സ്റ്റാറിന്റെ കാര്യം പറയുമ്പോള്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ ഇങ്ങനെ നോക്കി നിന്നുപോയിട്ടുണ്ട്. എന്നെക്കാള്‍ എത്രയോ മുതിര്‍ന്നവരോടൊപ്പം അഭിനയിച്ചിരുന്നു ജഗതി ശ്രീകുമാര്‍ തിലകന്‍ എന്നിവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. അത്രയും ഇന്‍ഡന്‍സായാണ് തിലകന്‍ സാര്‍ ഒക്കെ അഭിനയിക്കുന്നത്.

നായികരെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും വളരെ ടാലന്റഡ് ആണ്. കാവ്യ ആയാലും നവ്യ ആയാലും പ്രിയാമണി ആയാലും എല്ലാവരും നല്ല ടാലന്റ് ഉള്ള നടിമാരാണ്. പ്രൊഫഷണല്‍ ആണ് എല്ലാവരും.നായികമാരെല്ലാം ഏറ്റവും കഴിവുള്ള നടിമാര്‍ ആയിരുന്നു എല്ലാവരും നല്ല രീതിയിലാണ് തന്നോടൊപ്പം അഭിനയിച്ചിരുന്നത് ആരെക്കുറിച്ചും മോശമൊന്നും പറയാന്‍ ആവില്ല എന്നും പൃഥ്വിരാജ് പറയുന്നു.