സച്ചി എന്നോട് ആദ്യം ചോദിച്ചത് അയ്യപ്പന്‍ നായരാകാമോ എന്ന്…: പൃഥ്വിരാജ്

സച്ചിയും ഞാനും തമ്മിലുള്ള ബന്ധം വെച്ചിട്ട്, സച്ചി എന്നോട് അയ്യപ്പന്‍ നായര്‍ ചെയ്യുന്നുന്നോയെന്ന് ചോദിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. എന്നാല്‍, ഞാനതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. എനിക്ക് കോശി മതിയെന്ന് പറഞ്ഞു. എനിക്ക് പേഴ്സണലി കോശി കുറച്ചുകൂടി…

സച്ചിയും ഞാനും തമ്മിലുള്ള ബന്ധം വെച്ചിട്ട്, സച്ചി എന്നോട് അയ്യപ്പന്‍ നായര്‍ ചെയ്യുന്നുന്നോയെന്ന് ചോദിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. എന്നാല്‍, ഞാനതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. എനിക്ക് കോശി മതിയെന്ന് പറഞ്ഞു.

എനിക്ക് പേഴ്സണലി കോശി കുറച്ചുകൂടി കോംപ്ലെക്സായിട്ടുള്ളൊരു ക്യാരക്ടറാണ്. അതിനര്‍ത്ഥം അയ്യപ്പന്‍ നായര്‍ മോശമാണെന്നല്ല, ബിജു ചേട്ടന്‍ ഗംഭീരമായി ചെയ്തതാണ്. അയ്യപ്പനും കോശിയുമെന്ന സിനിമ ഒരു താരമെന്ന നിലയില്‍ എനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളു,’ പൃഥ്വിരാജ് പറയുന്നു.


ഡ്രൈവിങ് ലൈസന്‍സിലും ഞാന്‍ സുരാജേട്ടന്‍ ചെയ്ത റോള്‍ ചെയ്യേണ്ടിയിരുന്നതാണ്. മമ്മൂക്ക താരമായിട്ടും ഞാന്‍ ആര്‍.ടി.ഒ ആയിട്ടുമായിട്ടുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പിന്നെ അത് പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല.