കെജിഎഫ് പോലൊരു സിനിമയെടുത്താല്‍ ആരെ നായകനാക്കും? പൃഥ്വിയുടെ മറുപടി കേട്ട് അമ്പരന്ന് ഏവരും

അഭിനയത്തിനൊപ്പം സംവിധാനത്തിലും നിര്‍മാണത്തിലും മികവ് തെളിയിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. കെ ജി എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണക്കാരനായ പൃഥ്വിരാജ് നല്‍കിയ അഭിമുഖമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൃഥ്വി നായകനായി എത്തിയ ഡിജോ ജോസ് ആന്റണി…

അഭിനയത്തിനൊപ്പം സംവിധാനത്തിലും നിര്‍മാണത്തിലും മികവ് തെളിയിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. കെ ജി എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണക്കാരനായ പൃഥ്വിരാജ് നല്‍കിയ അഭിമുഖമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൃഥ്വി നായകനായി എത്തിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ‘ജനഗണമന’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ പ്രമോഷിനിടെ നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

കെജിഎഫ് പോലൊരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ ആരെ നായകനാക്കുമെന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് റിപ്പോര്‍ട്ടര്‍മാരെ അമ്പരപ്പിച്ചത്. ഉണ്ണി മുകുന്ദന്‍ എന്നായിരുന്നു താരം നല്‍കിയ മറുപടി. ഉണ്ണിയെ കൊണ്ട് അതിന് സാധിക്കുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് എന്തുകൊണ്ട് സാധിക്കില്ലെന്നും പൃഥ്വി മറുപടി നല്‍കി. ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാനുള്ള സ്റ്റാര്‍ഡം ഉണ്ണിക്കുണ്ടോയെന്നും റിപ്പോര്‍ട്ടര്‍ ചോദിച്ചു. ഇതിനും വളരെ വ്യക്തമായി നടന്‍ മറുപടി നല്‍കി. ‘ ഈ ചോദ്യത്തിന് നിങ്ങള്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ച ഉത്തരം ദുല്‍ഖര്‍, ടൊവിനോ എന്നൊക്കെയായിരിക്കും. ടൊവിനോയും ദുല്‍ഖറുമൊക്കെ ഓള്‍റെഡി പാന്‍ ഇന്ത്യന്‍ താരങ്ങളായി അറിയപ്പെടുന്ന താരങ്ങളാണ്.

അതുകൊണ്ടാണ് കെജിഎഫ് പോലൊരു സിനിമയെടുക്കുകയാണെങ്കില്‍ റിലേറ്റീവ്‌ലി ഫ്രഷായിട്ടുള്ള ഉണ്ണിയുടെ പേര് പറഞ്ഞത്. ബാഹുബലിയും കെജിഎഫുമൊക്കെ ചെയ്യുന്നതിന് മുമ്പ് യഷിന്റേയും പ്രഭാസിന്റേയുമൊക്കെ സ്റ്റാര്‍ഡം താഴെയായിരുന്നു. അപ്പോള്‍ ഈ പറയുന്ന സ്റ്റാര്‍ഡത്തിലൊന്നും വലിയ കാര്യമില്ല. ഈയടുത്തിടെ ഇറങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ എത്ര മനോഹരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ നമ്മള്‍ അതിനെ കുറിച്ചൊന്നും പറയില്ല. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ നെഗറ്റീവ് ഹൈലേറ്റ് ചെയ്യും. പോസിറ്റീവ് നെഗ്ലറ്റും ചെയ്യും. തന്നോട് ഉണ്ണി മുകുന്ദനെ കുറിച്ച് ആദ്യം പറഞ്ഞത് മമ്മൂക്കയായിരുന്നു. ബോംബെ മാര്‍ച്ചെന്ന സിനിമയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി അഭിനയിക്കുന്ന സിനിമയായിരുന്നു അത്. അന്ന് മമ്മൂക്ക തന്നോട് പറഞ്ഞത് ഉണ്ണി മുകുന്ദന്‍ എന്നൊരു പയ്യനുണ്ടെന്നും അവന്‍ കേറിവരുമെന്നുമായിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിന്റെ ജന ഗണ മന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജന ഗണ മന’. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്ണന്‍, വൈഷ്ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം.

ഷാരിസ് മുഹമ്മദിന്റേതാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.