മെഗാസ്റ്റാര്‍ ഞാന്‍ അല്ല മമ്മൂക്കയാണ്..! തിരുത്തിക്കൊടുത്ത് പൃഥ്വിരാജ്…!!

മലയാള സിനിമയുടെ ചുണക്കുട്ടിയാണ് പൃഥ്വിരാജ്. കൈനിറെയ സിനിമകളുമായി തിരക്കിലായ താരം മലയാള സിനിമാ രംഗത്തെ മുന്‍നിര നടന്മാരില്‍ പ്രധാനിയാണ്. നടന്‍ എന്നതിലുപരി ഗായകനായും നിര്‍മ്മാതാവായും സംവിധായകനായുമായി ഇന്‍ഡസ്ട്രിയില്‍ തിളങ്ങുകയാണ് പൃഥ്വിരാജ്. താരത്തിന്റെതായി ഒരുപാട് സിനിമകളാണ്…

മലയാള സിനിമയുടെ ചുണക്കുട്ടിയാണ് പൃഥ്വിരാജ്. കൈനിറെയ സിനിമകളുമായി തിരക്കിലായ താരം മലയാള സിനിമാ രംഗത്തെ മുന്‍നിര നടന്മാരില്‍ പ്രധാനിയാണ്. നടന്‍ എന്നതിലുപരി ഗായകനായും നിര്‍മ്മാതാവായും സംവിധായകനായുമായി ഇന്‍ഡസ്ട്രിയില്‍ തിളങ്ങുകയാണ് പൃഥ്വിരാജ്. താരത്തിന്റെതായി ഒരുപാട് സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ പ്രദര്‍ശനത്തിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് എത്തുന്ന ജന ഗണ മന എന്ന സിനിമ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം തന്നെ കുറിയ്ക്കും എന്നാണ്

Jana-Gana-Mana-trailer

ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ പ്രമോഷന്‍ വര്‍ക്കിന്റെ ഭാഗമായി പല വേദിളിലും പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗൗരവം വിട്ട് വളരെ താശയിലാണ് താരം മറ്റുള്ളവരുമായി പ്രമോഷനന്‍ വേദി പങ്കിട്ടത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് അവതാരിക ചോദിച്ച ചോദ്യത്തിന് നടന്‍ നല്‍കിയ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്നെ മെഗാസ്റ്റാര്‍ പൃഥ്വിരാജ്

എന്ന് അഭിസംബോധന ചെയ്ത അവതാരികയെ തിരിത്തിയിരിക്കുകയാണ് താരം. മെഗാസ്റ്റാര്‍ പൃഥ്വിരാജ് എന്ന് പറഞ്ഞ് തുടങ്ങിയ അവതാരികയോട് ഞാന്‍ അല്ല മമ്മൂക്കയാണ് മെഗാസ്റ്റാര്‍ എന്നാണ് പൃഥ്വിരാജ് തിരിത്തിക്കൊടുത്തത്. ഇത്തരത്തില്‍ ജനഗണമന സിനിമയുടെ പ്രമോഷന്‍ സമയത്ത് താരം നല്‍കിയ ഒട്ടുമിക്ക അഭിമുഖങ്ങളും വൈറലായി മാറിയിരുന്നു.

തഗ്ഗ് ഡയലോഗുകള്‍ അടിച്ചെത്തിയ പൃഥ്വിരാജിന്റെ അഭിമുഖങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 28ന് ആയിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുക.