ലാലേട്ടനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാന്‍ പറഞ്ഞാല്‍ മൂപ്പര് ഇങ്ങനെ പറയും..! – പൃഥ്വിരാജ്

മോഹല്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് എന്ന നടന്‍ ഒരു സംവിധായകന്റെ വേഷം അണിയുന്നത്. തന്റെ ആദ്യ സംവിധാന സിനിമ തന്നെ മലയാള സിനിമ കണ്ട ഏറ്റവും വലിയ താരത്തെ നായകനാക്കി ഹിറ്റടിച്ച പൃഥ്വിരാജ്.. അദ്ദേഹത്തെ ഒരു വില്ലന്‍ കഥാപാത്രമാക്കി ചിത്രീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടനെ വില്ലന്‍ കഥാപാത്രമാക്കി ഞാന്‍ ഒരു കഥപോയി പറഞ്ഞാല്‍ അദ്ദേഹം അത് തീര്‍ച്ചയായും അഭിനയിക്കും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ലാലേട്ടനോട് അദ്ദേഹത്തെ വില്ലനാക്കി ഒരു കഥ പോയി പറഞ്ഞാല്‍ അതിന് എന്താ മോനേ.. നമുക്ക് ചെയ്യാം എന്നാണ് മൂപ്പര് പറയുക.. ഇത് ഞാന്‍ വെറുതേ പറയുന്ന കാര്യം അല്ല.. അദ്ദേഹം അത് ചെയ്യും എന്ന് നൂറ് ശതമാനം ഉറപ്പുള്ള കാര്യം ആണെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഇത് ഞാന്‍ ഭംഗിവാക്ക് പറയുക അല്ല.. പക്ഷേ തീര്‍ച്ചയായും അതൊരു നല്ല സ്‌ക്രിപ്റ്റ് ആയിരിക്കണം എന്നാലേ അദ്ദേഹത്തോട് പറയാന്‍ സാധിക്കൂ എന്നും പൃഥ്വിരാജ് പറയുന്നു.

ചുമ്മാ ഒരു കാഥാപാത്രം പോയി പറയാന്‍ പറ്റില്ല.. അതൊരു കിടിലന്‍ വില്ലന്‍ കഥാപാത്രം ആയിരിക്കണം… ഒന്ന് അത്ര നല്ല ഒരു സ്‌ക്രിപ്റ്റ് കണ്ടെത്തണം… രണ്ട്… ഒരു കണ്‍വെന്‍ഷനല്‍ സിനിമ ആണെങ്കില്‍ മോഹന്‍ലാലിനെ പോലൊരു നടനെ ഒരു വില്ലനാക്കി സിനിമയില്‍ പ്രതിഷ്ഠിച്ച്.. അദ്ദേഹം അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു ശക്തമായ കഥാപാത്രം അദ്ദേഹത്തിന് കൊടുക്കുകയാണെങ്കില്‍ നായകന്റെ കാര്യം ഇച്ചിരി കുഴപ്പത്തിലാകും എന്നും പൃഥ്വിരാജ് പറയുന്നു..

അതുകൊണ്ട് അത്തരത്തില്‍ ഒരു സിനിമ ഡിസൈന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഇതേ കുറിച്ച് എല്ലാം നന്നായി കെയര്‍ഫുള്‍ ആയിരിക്കണം എന്നും പൃഥ്വിരാജ് പറയുന്നു.. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് പൃഥ്വിരാജ്.. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വളരെ ആവേശത്തോട്കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Nikhina