നിങ്ങളെ ഒഴിവാക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ!! ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്!!

പൃഥ്വിരാജ് നായകനായി എത്തിയ കടുവ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരവെ സിനിമയുടെ പ്രമോഷന്‍ സമയത്ത് നടന്‍ പൃഥ്വിരാജ് ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിങ്ങളെ ഒഴിവാക്കണം എന്ന് കരുതിയാല്‍ പോലും അതിന് സാധിക്കില്ലെന്നാണ് അദ്ദേഹം ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ച് പറഞ്ഞത്. ഒരു സിനിമയുടെ പ്രമോഷന്‍ നടത്താന്‍ ഇപ്പോള്‍ മറ്റ് സാറ്റ്‌ലൈറ്റ് ചാനലുകളേക്കാള്‍ നിര്‍മ്മാതാക്കള്‍ സമീപിക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളെയാണ്.

Prithviraj-Sukumaran

അതേസമയം തന്നെ ഇപ്പോഴും മറ്റ് പ്രമുഖ ചാനലുകളെ സമീപിക്കുന്നവരും ഉണ്ട്. എന്നിരുന്നാലും ഒരു സിനിമയുടെ പ്രമോഷന്‍ സമയത്ത് ഓണ്‍ലൈന്‍ മീഡികള്‍ക്ക് എത്രത്തോളം മൂല്യം ഉണ്ടെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജ് മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.. ഓണ്‍ലൈന്‍ മീഡിയകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ നിങ്ങളെ ഒഴിവാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ പോലും നിങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കാരണം നിങ്ങള്‍ എപ്പോഴും ഇവിടെയുണ്ട് എന്ന് അദ്ദേഹം തന്റെ ഫോണ്‍ ഉയര്‍ത്തി കാണിച്ച് പറയുന്നു. ഒരു കോള്‍ വന്ന് കട്ട് ചെയ്താല്‍ പോലും നമ്മുടെ ശ്രദ്ധയില്‍ പെടുന്നത് ഓണ്‍ലൈന്‍ മീഡിയകളുടെ നോട്ടിഫിക്കേഷന്‍ ആണെന്നും പൃഥ്വി അഭുമുഖത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരിലേക്ക് കടന്ന് ചെല്ലാന്‍ അനുവാദം ചോദിക്കേണ്ട ആവശ്യം ഇല്ല. കാരണം നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.

തുറന്ന് പറഞ്ഞാല്‍ ഏറ്റവും സ്വാധീനം സിനിമ പ്രമോഷന് അടക്കം ലഭിക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളില്‍ നിന്നാണെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. സിനിമാ മാധ്യമത്തിന് ലഭിക്കുന്ന വലിയൊരു മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം.. അത് ഓണ്‍ലൈന്‍ മീഡിയ ആണെന്നും അദ്ദേഹം പറയുന്നു. കടുവയുടെ പ്രമോഷന്‍ സമയത്താണ് അദ്ദേഹം ഈ വാക്കുകള്‍ പറഞ്ഞത്. അതേസമയം, സിനിമ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

Previous articleദില്‍ഷ – റോബിന്‍ വിവാഹം ഞാന്‍ നടത്തി കൊടുക്കും!! – ലക്ഷ്മിപ്രിയ
Next article‘യഥാര്‍ത്ഥ ഇര ഇതൊന്നും പരസ്യമായി പറയില്ല’; അതിജീവിതമാരെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്