‘ആദ്യമായാണ് ഒരു നായിക എന്നോട് അങ്ങനെ ചോദിച്ചത്’; സംയുക്തയെക്കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് കടുവ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയത് സംയുക്ത മേനോനായിരുന്നു. സംയുക്തയുടെ…

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് കടുവ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയത് സംയുക്ത മേനോനായിരുന്നു. സംയുക്തയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണിത്. ഇപ്പോഴിതാ കടുവ ഷൂട്ടിങ് സമയത്തെ ചില രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജും സംയുക്തയും.

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കാറുള്ള പൃഥ്വിരാജ് സംയുക്തയുടെ ഫിറ്റ്‌നസിലുള്ള ശ്രദ്ധയെക്കുറിച്ചാണ് സംസാരിച്ചത്. ആദ്യമായിട്ടാണ് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക എക്സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ എന്ന് ചോദിച്ചതെന്നാണ് സംയുക്തയെക്കുറിച്ച് താരം പറഞ്ഞത്. ഫിറ്റ്നെസ് കാര്യമായി ശ്രദ്ധിക്കുന്ന സംയുക്ത എല്ലാ ദിവസവും ജിമ്മില്‍ പോകുന്ന ആളാണോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വി മറുപടി നല്‍കിയത്.

‘ഞാന്‍ എവിടെ ട്രാവല്‍ ചെയ്താലും ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് ജിം ഉണ്ടെന്ന് ഉറപ്പുവരുത്തും. അങ്ങനെ ഇല്ലാത്ത ഹോട്ടലാണെങ്കില്‍ എന്റെ റൂമിന് അടുത്തായി ഒരു ജിം സെറ്റ് അപ്പ് ചെയ്യും. ആദ്യമായിട്ടാണ് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക എക്സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ എന്ന് ചോദിച്ചത്’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഫിറ്റ്നെസ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നായിരുന്നു ഇതിനുള്ള സംയുക്തയുടെ മറുപടി. ‘ എനിക്ക് ഫിറ്റ്നെസ് ഭയങ്കര ഇഷ്ടമാണ്. പാഡ്ലിങ്, കയാക്കിങ് പോലുള്ള ആക്ടിവിറ്റീസൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഫിസിക് ഞാന്‍ ഇങ്ങനെ ആക്കി എടുത്തത്. വര്‍ക്ക് ഔട്ടിനെ കുറിച്ച് പറഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ നന്നായി കഴിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഒന്നോ രണ്ടോ കിലോ കുറയ്ക്കണമെന്ന് തോന്നിയാല്‍ അതില്‍ മാത്രമേ ഞാന്‍ ഫോക്കസ് ചെയ്യുള്ളൂ. എക്സ്ട്രീം ഫിറ്റ്നെസ് എന്നത് എന്റെ ലക്ഷ്യമൊന്നുമല്ല’ എന്നാണ് ഇതിന് സംയുക്ത മറുപടിയായി പറഞ്ഞത്.

തനൊരു ഫിറ്റ്നെസ് ഫ്രീക്കൊന്നുമല്ലെന്നും ഫിറ്റ്നെസും കാര്യങ്ങളുമെല്ലാം തന്റെ ലൈഫ് സ്‌റ്റൈലിന്റെ ഭാഗമാണ് പൃഥ്വിരാജ് പറയുന്നത്. ‘ഞാന്‍ സൈനിക് സ്‌കൂളാണ് പഠിച്ചത്. അവിടെ ഫിസിക്കല്‍ ഫിറ്റ്നെസ് നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാണ്. രാവിലെ നമ്മള്‍ എഴുന്നേറ്റാല്‍ ആദ്യം ഫിസിക്കല്‍ ട്രെയിനിങ് സെഷനില്‍ പങ്കെടുക്കണം. കോളേജില്‍ പോയപ്പോള്‍ അതൊക്കെ വിട്ടു. പിന്നീട് സിനിമയില്‍ വന്നപ്പോഴാണ് ഇതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായത്. ശരീരമാണ് നമ്മുടെയൊരു ഉപകരണമെന്ന് മനസിലായി’ എന്നായിരുന്നു പൃഥിയുടെ വാക്കുകള്‍