‘ഹൃദയ’ത്തില്‍ പാടിയത് അടുത്ത സിനിമയില്‍ എന്നെ നായകനാക്കും എന്ന് കരുതി… പക്ഷേ വിനീത് ശ്രീനിവാസന്‍ ചതിച്ചു: പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജ് അടുത്തിടെ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം സിനിമയില്‍ പാടിയ ‘താതക തെയ്താരെ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൃദയത്തില്‍ ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന…

പൃഥ്വിരാജ് അടുത്തിടെ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം സിനിമയില്‍ പാടിയ ‘താതക തെയ്താരെ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൃദയത്തില്‍ ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തില്‍ ആണ് വിളിച്ചപ്പോഴേ ഞാന്‍ പോയി പാടിയത്. എന്നാല്‍, എനിക്ക് തോന്നുന്നത് വിനീത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് എടുക്കുന്നത് എന്നാണ്. അതുകൊണ്ടു തന്നെ ഇനി വിളിച്ചാലും ഞാന്‍ പോവില്ല എന്നും പൃഥ്വിരാജ് ചിരിച്ചു കൊണ്ട് അഭിമുഖത്തില്‍ പറയുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം.
വിനീതിന്റെയും പ്രണവിന്റെയും കരിയര്‍ ബെസ്റ്റ് മൂവി കൂടി ആയിരുന്നു ഹൃദയം. ഇപ്പോഴിതാ ഈ സിനിമയില്‍ പാട്ടു പാടിയതിനെയും ആദ്യമായി വിദ്യാസാഗര്‍ പാട്ടുപാടാന്‍ വിളിച്ചതിനെയും കുറിച്ചും ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പൃഥ്വിരാജ്.

എന്നെ ആദ്യമായി പാട്ട് പാടാന്‍ വിളിക്കുന്നത് ലാലേട്ടന് വേണ്ടിയാണ്. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ വിദ്യ സാഗര്‍ സാറാണ് എന്നെ വിളിക്കുന്നത്. എനിക്കിപ്പോഴും ഓര്‍മയുണ്ട് ചെന്നൈയില്‍ പോയി അതിന്റെ ട്രാക്ക് എടുത്തു. പക്ഷെ പിന്നെ ഷൂട്ടിംഗ് കാരണം എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. രഞ്ജിയേട്ടനും വിദ്യ സാഗര്‍ സാറും കൂടെയാണ് എന്നെ പാട്ടുപാടാന്‍ വിളിക്കുന്നതെന്നും പൃഥ്വിരാജ പറയുന്നു.

ഡിജോ ജോസ് ആന്റണി ഡയറക്ട് ചെയ്ത ജനഗണമന എന്ന സിനിമയാണ് പൃഥ്വിരാജിന്റെ റിലീസാവിനിരിക്കുന്ന പുതിയ ചിത്രം. ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, മംമ്ത മോഹന്‍ദാസ്, ഷമ്മി തിലകന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അതേ സമയം പ്രണവിന് ഒപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശനാ രാജേന്ദ്രനും എത്തിയ ഹൃദയം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്.

2002 സെപ്റ്റംബര്‍ 13 ന് റിലീസ് ആയ-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറില്‍ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി. 2006ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്‌കാരം, 2013 ല്‍ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലഭിച്ചു. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.