പൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും! കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്ത് ആരാധകര്‍!

മെമ്മറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു വമ്പന്‍ ഹിറ്റ് സമ്മാനിച്ച പൃഥ്വിരാജ്-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും മറ്റൊരു സിനിമയുമായി എത്തുന്നു. സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഭാഗമായാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് വിവരം, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥമാണ് പൃഥ്വിരാജിനെ നായകനാക്കി വീണ്ടും ഒരു സിനിമ ഒരുക്കാന്‍ ജീത്തു ജോസഫ് എത്തുന്നത്.

PRITHVIRAJ (8)

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി ഈ സിനിമ ഒരുക്കുക എന്നാണ് വിവരം. കൊച്ചിയില്‍ വെച്ച് നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ യോഗത്തിലാണ് ഈ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചതായാണ് വിവരം. ഇതിന് മുന്‍പ് മെമ്മറീസ്, ഊഴം എന്നീ സിനിമകളിലാണ് ജീത്തു ജോസ്ഫിന്റെ നായകനായി പൃഥ്വിരാജ് എത്തിയിട്ടുള്ളത്. ഇതില്‍ 2013ല്‍ പുറത്തെത്തിയ മെമ്മറീസ് ഒരു ഹിറ്റ് സിനിമയായിരുന്നു.

എന്നാല്‍ ഇതേ കൂട്ടുകെട്ടില്‍ തന്നെ പിറന്ന 2016ല്‍ പുറത്തിറങ്ങിയ ഊഴം എന്ന സിനിമ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഇവരുടെ കൂട്ടുകെട്ട് മലയാളി സിനിമാ പ്രേമികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അതേസമയം, ഏറ്റവും പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എങ്കിലും ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

12ത്ത് മാന്‍ ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. മലയാള സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരന്ന ഒരു സിനിമയായിരുന്നു ഇത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയി എത്തിയ സിനിമ മികച്ച പ്രതികരണമാണ് നേടിയത്.

അതേസമയം, കടുവയാണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഗോള്‍ഡ്, ആടുജീവിതം എന്നീ വലിയ പ്രൊജക്ടുകളും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.

Previous articleആദ്യമായിട്ടാണ് നായികയെ കിട്ടുന്നത്!! അതുകൊണ്ട് അഭിനയിക്കാന്‍ നല്ല ചമ്മല്‍ ആണ്!!! സ്വാന്തനത്തിലെ കണ്ണന്‍
Next articleതടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാന്‍വി