ദിലീപ് ഫാൻസിനെക്കൊണ്ട് തിയറ്ററുകളിൽ കൂകി വിളിപ്പിച്ചുപൃഥ്വിരാജ് സിനിമകൾ നിലംപരിശായി

താരങ്ങൾ തമ്മിലുള്ള പോരോന്നും അത്ര പുതുമ ഒന്നുമല്ല. മലയാളത്തിന്റെ സൂപ്പർ താരമായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് ആ പോരിലെ അങ്കം ആയിരുന്നു എന്നാണ് തിലകൻ മുൻപ് നടത്തിയ പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ…

താരങ്ങൾ തമ്മിലുള്ള പോരോന്നും അത്ര പുതുമ ഒന്നുമല്ല. മലയാളത്തിന്റെ സൂപ്പർ താരമായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് ആ പോരിലെ അങ്കം ആയിരുന്നു എന്നാണ് തിലകൻ മുൻപ് നടത്തിയ പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ഫാൻസ്കാർ തമ്മിലുള്ള പോര് വളരയേറെ ഗോസിപ്പുകൾക്ക് വകവെച്ചിരുന്നു. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ മലയാള സിനിമയുടെ തലപ്പത്തെത്തിയിരിക്കുന്ന താരമാണ് ദിലീപ്. തന്റെ കരിയറിലെ തുടക്കകാലത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി കയറിക്കൂടിയ ഇദ്ദേഹം സംവിധായകൻ കമലിനൊപ്പം ഒൻപതോളം സിനിമകളും ചെയ്തിട്ടുണ്ട്.

തുടർന്ന് പല ചെറിയ വേഷണങ്ങളിലൂടെ ആണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1998ൽ സംവിധായകൻ സുനിലിന്റെ മാനത്തെകൊട്ടാരം എന്ന ചിത്രത്തിലൂടെ ആണ് നായകനായി മാറുന്നതും നടകങ്ങളിൽ ട്രൂപ്പുകളിലും മറ്റും മിമിക്രി ആര്ടിസ്റ് ആയിരുന്ന ഗോപാലകൃഷ്ണൻ എന്ന യുവാവിൽ നിന്നും ദിലീപ് എന്ന നായകനിലേക്കുള്ള വളർച്ചയാണ് പിന്നീട് നമ്മൾ കണ്ടത്. എന്നാൽ ഇന്നും മലയാള സിനിമയിൽ ഓൾ റൗണ്ടർ അയി വിലസുന്ന പൃഥ്വിരാജ് മികച്ചൊരു സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നാണ്. നക്ഷത്ര കണ്ണുള്ള രാജകുമാരി അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയതാണ് പൃഥ്വിരാജ്.

തുടർന്ന് സംവിധായകൻ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു താരം. തന്റെ കരിയറിലെ തുടക്കകാലത്ത് ദിലീപ് പൃഥ്വിരാജ് തമ്മിൽ പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി ഒരു പോര് ഉണ്ടായിരുന്നതായി തിലകൻ അന്ന് പരാമർശിച്ചിട്ടുണ്ട്. അക്കാലത്ത് പൃഥ്വിരാജിന്റെ സിനിമ പരാജയപ്പെടുത്താൻ ദിലീപിന്റെ ഫാൻസ്‌ മനപ്പൂർവ്വം ശ്രമിച്ചിരുന്നതായും അന്നത്തെക്കാലത്ത് ദിലീപ് അറിയാതെ ഇങ്ങനെ ഒരു കാര്യം നടക്കില്ല എന്നും തിലകൻ തുറന്ന് പറഞ്ഞതാണ്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് രംഗത്ത് വന്നതും. ഇതിന്റെ ഭാഗമായി ആയിരുന്നു നിരീക്ഷകർ എല്ലാം കണ്ടിരുന്നത്.