August 8, 2020, 9:39 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

നമ്മളിൽ പലരും ഒറ്റക്ക് വായിച്ചു തീർത്ത നോവലാണു ആടുജീവിതം, അതിപ്പോ വെള്ളിത്തിരയിലേക്ക് എത്തിയിക്കുകയാണ്. നമ്മുടെ പ്രിയ്യ നടൻ പ്രിത്വിരാജാണ് നജീബായ് എത്തുന്നത്.  ഇഷ്ടപ്പെട്ട കഥാപാത്രമായി മാറാനുള്ള കഠിനശ്രമങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാന്‍ ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. 30 കിലോയില്‍ അധികം ശരീരഭാരം ഇതിനകം തന്നെ പൃഥ്വിരാജ് കുറച്ചു കഴിഞ്ഞു. പൃഥ്വിയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് താരത്തിന്റെ സങ്കടം. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.

പാതിരാത്രി എഴുന്നേറ്റു. വിശന്നിട്ടു വയ്യ! അടുത്ത ഭക്ഷണം കഴിക്കാന്‍ പകുതി ദിവസവും വര്‍ക്കൗട്ടും കഴിയണം. ഇനി ഞാന്‍ എങ്ങനെ ഉറങ്ങും’ പൃഥ്വിരാജ് കുറിച്ചു. താരത്തിന്റെ കഠിനാധ്വാനത്തെയും അത്മാര്‍പ്പണത്തേയും പുകഴ്ത്തി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതിനൊപ്പം ട്രോളുകളും നിറയുന്നുണ്ട്. ചിത്രം സിനിമയില്‍ മോഹന്‍ലാലിനോട് രഞ്ജിനി പറയുന്നതുപോലെ വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരു നാരങ്ങ വെള്ളം കാച്ചിയാലോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇല്യുമിനാറ്റികള്‍ സാധാരണ ഉറങ്ങാറില്ലെന്നാണ് ഒരു വിരുതന്റെ കമന്റ്.

ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാല്‍ താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് അടുത്തിടെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സാധാരണ സിനിമയ്ക്കു വേണ്ടി മസില്‍ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ആടുജീവിതത്തിനേ വേണ്ടിയുള്ള മേക്കോവര്‍ തമാശയല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ നോവല്‍ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് നായിക.

Related posts

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4

ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍ ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ !! മകന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

WebDesk4

പൃഥ്വിയുടെ ആദ്യ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞു സുപ്രിയ

WebDesk4

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

WebDesk

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

മീനത്തിൽ താലികെട്ട് സിനിമയിലെ കുട്ടിത്താരത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടോ, സിനിമ ഉപേക്ഷിക്കേണ്ടി വന്ന കാരണം വ്യക്തമാക്കി അമ്പിളി

WebDesk

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് !! മഞ്ജുവിന്റെ കഴിവ് അപൂർവ സിദ്ധിയാണ്

WebDesk4

ഒരമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ വേദന മനസ്സിലാകൂ, രാജുവിനെ ദൈവം തുണക്കും ചേച്ചി !! കുറിപ്പ് വൈറൽ

WebDesk4

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4
Don`t copy text!