‘ആട്‌ ജീവിതം’ ഷൂട്ടിംഗ് മടുത്തോ..? പൃഥ്വിരാജിന്റെ പുതിയ പോസ്റ്റിനടിയില്‍ കമന്റുകള്‍ നിറയുന്നു..!!

മലയാളി സിനിമാ ആസ്വാദകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ക്കേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെന്യാമന്റെ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.…

മലയാളി സിനിമാ ആസ്വാദകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ക്കേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെന്യാമന്റെ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് നോക്കി കാണുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ് പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ആടുജീവിതം സിനിമയുടെ രാത്രികാല ഷൂട്ടിംഗുകള്‍ ഞാന്‍ വെറുക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. രാത്രികാല ഷൂട്ടിംഗുകളില്‍ താല്‍പര്യം ഇല്ലെന്നും ഒഴിവാക്കും എന്നുമാണ് നടന്‍ പറയുന്നത്. അതോടൊപ്പം പക്ഷേ സംവിധായകന്‍ ബ്ലെസ്സിക്ക് രാത്രികാല ഷൂട്ടിംഗുകള്‍ ഇഷ്ടമാണെന്നും അതിനാല്‍ എനിക്ക് അത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നുമാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ഫോട്ടോയും

താരം പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ആടുജീവിതം, ഷൂട്ടിംഗ് മടുത്തോ, ഷൂട്ട് ചെയ്ത് കളിക്കാതെ പടം വേഗം ഇറക്കൂ എന്നെല്ലാമാണ് ആരാധകര്‍ കമന്റുകളുമായി എത്തുന്നത്. നടി നസ്രിയയും പൃഥ്വിരാജിന്റെ ഈ രസകരമായ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം, പൃഥ്വിരാജിന്റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ ആയി മാറും എന്ന് ആരാധകര്‍ വിലയിരുത്തുന്ന ആടുജീവിതം എന്ന

സിനിമ ഇപ്പോള്‍ സഹാറാ മരുഭൂമിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഫോട്ടോകളെല്ലാം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.. എങ്കിലും ഇതൊന്നും അല്ല യഥാര്‍ത്ഥ ക്യാരക്ടര്‍ ലുക്ക് എന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞത്.