പൃഥ്വിരാജിന്റെ മകളാണ് താരം..! മകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കിയ അച്ഛന്‍..!!

പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരപുത്രി അലംകൃത മേനോന്‍ പൃഥ്വിരാജിനേയും. സോഷ്യല്‍ മീഡിയയിലോ ബിഗ് സ്‌ക്രീനിലോ നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ആലി എന്ന് വിളിപ്പേരുള്ള ആ കൊച്ചു കലാകാരി എന്നേ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു.…

പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരപുത്രി അലംകൃത മേനോന്‍ പൃഥ്വിരാജിനേയും. സോഷ്യല്‍ മീഡിയയിലോ ബിഗ് സ്‌ക്രീനിലോ നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ആലി എന്ന് വിളിപ്പേരുള്ള ആ കൊച്ചു കലാകാരി എന്നേ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ആലിയ എന്നും വരകളുടേയും കഥകളുടേയും കവിതകളുടേയും ലോകത്താണ്.. ആലിയുടെ ഇത്തരം കഴിവുകള്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. മകളുടെ ഇത്തരം

കഴിവുകള്‍ക്ക് വളരെ പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കളാണ് പൃഥ്വിരാജും സുപ്രിയയും. ഇപ്പോഴിതാ മകളുടെ കഴിവുകള്‍ക്കും ആഗ്രങ്ങള്‍ക്കും ചിറക് നല്‍കിക്കൊണ്ട് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. തന്റെ മകള്‍ അലംകൃത എഴുതിയ കവിതകള്‍ പൃഥ്വിരാജ് പബ്ലിഷ് ചെയ്തിരുന്നു.

ഇപ്പോഴിതാ അതിന്റെ കോപ്പികള്‍ ആമസോണ്‍ എന്ന ഷോപ്പിംഗ് സൈറ്റിലും ലഭിക്കും എന്നാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. മകളുടെ പുസ്തകത്തിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് ഇതേ കുറിച്ച് പറഞ്ഞത്. ആലിയുടെ കവിതകളുടെ ബുക്ക് ഞാന്‍ ക്രിസ്മസിന് പുറത്തിറക്കിയപ്പോള്‍ പലരും

അതിന്റെ കോപ്പി ചോദിച്ചിരുന്നു. അത് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ് എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ഇതോടെ പൃഥ്വിയുടെ പോസ്റ്റിന് സ്‌നേഹം അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.