അപ്പോള്‍ എങ്ങനെയാ… തുടങ്ങുവല്ലേ..! പൃഥ്വിരാജും ലാലേട്ടനും ഒരുമിച്ചെത്തി! ആരാധകര്‍ ആവേശത്തില്‍!

സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടെ തന്നെ നോക്കി കാണുന്ന സിനിമ കൂട്ടുകെട്ടാണ് പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടികെട്ട്. ഇവര്‍ ഒന്നിച്ച് എത്തിയ ആദ്യ സിനിമ ലൂസിഫര്‍ തന്നെ വലിയൊരു വിജയമായി മാറിയിരുന്നു. പിന്നീട് ബ്രോഡാഡി എന്ന ,സിനിമയും മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്നത്, എമ്പുരാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്.

Mohanlals Lucifer 2nd part

ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വീട്ടിലേക്ക് തിരിച്ചെത്തി എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന പൃഥ്വിയുടെ ഫോട്ടോയാണ് ആരാധകരില്‍ വലിയ ആവേശം തീര്‍ത്തിരിക്കുന്നത്. സുപ്രിയയാണ് ഫോട്ടോ എടുത്ത് നല്‍കിയിരിക്കുന്നത.് ഇവര്‍ കുടുംബസമേതമാണ് കണ്ടുമുട്ടിയത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹന്‍ലാലും സുചിത്രയും ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ കണ്ടതോടെ കമന്റ് ബോസ് മുഴുവന്‍ എമ്പുരാന്റെ വിശേഷങ്ങള്‍ തിരഞ്ഞാണ് സിനിമാ പ്രേമികള്‍ എത്തുന്നത്. നിലവില്‍ ആടുജീവിതം എന്ന സിനിമയുടെ വിദേശ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. രണ്ട് വര്‍ഷത്തോളമെടുത്ത് രണ്ട് ഘട്ടങ്ങളായാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ബ്ലെസ്സി ഒരുക്കുന്ന സിനിമ ഒരുങ്ങുന്നത്. ഇനി കേരളത്തിലും സിനിമയ്ക്ക് കുറച്ച് ഷൂട്ട് കൂടി ഉണ്ടായിരിക്കുമെന്നാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ആടുജീവിതം സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞ ശേഷം പൃഥ്വിരാജ് എമ്പുരാന്റെ പണിപ്പുരയിലേക്ക് കടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായി മുരളി ഗോപിയും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിവരം പങ്കുവെച്ചിരുന്നു. മൂവരും ഒന്നിച്ചെത്തുന്ന അടുത്തൊരു ഹിറ്റ് സിനിമയ്ക്കായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Previous articleഅങ്ങനെ ചെയ്യരുത്! കുടുംബം വല്ലാതെ വേദനിക്കും!!! ആരാധകരോട് അപേക്ഷിച്ച് റോബിന്‍
Next articleമണിയന്‍പിള്ള രാജുവിന്റെ വിശപ്പടക്കിയ കൊച്ചിന്‍ ഹനീഫ!! സുഹൃത്തിന്റെ ഓര്‍മ്മകളിലൂടെ!!