മലയാളം ന്യൂസ് പോർട്ടൽ
Uncategorized

ചിത്രത്തിലെ ലൈറ്റ്മാന് ആഡംബര റൂം തയ്യാറാക്കി പൃഥ്വിരാജ് പ്രൊഡക്ഷൻസ്, കൈയടിച്ച്‌ സോഷ്യല്‍ മീഡിയ

Prithviraj Productions, hands-on social media

സാധാരണ സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികള്‍ നല്‍കാറുള്ളത്. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലും. എന്നാല്‍ മലയാള സിനിമയിലെ ഇത്തരം രീതികളെ പൊളിച്ചെഴുതിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ഈ ചിത്രത്തിലെ ലൈറ്റ്മാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എല്ലാ Prithviraj Productions, hands-on social mediaസൗകര്യങ്ങളുമുള്ള മുറിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലെ ലൈറ്റ്മാനായ മനു മാളികയ്ക്കാണ് ഇത്തരത്തില്‍ ഒരു മുറി അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. മനു തന്നെയാണ് ഈ മുറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.

കേരളാ സിനി ഔട്ട്‌ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്ബനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് മനു ഫേസ്ബുക്കില്‍ Prithviraj Productions, hands-on social mediaകുറിച്ചത്. ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരള cine ഔട്ട്‌ ഡോർ യൂണിറ്റിൽ വർക്ക്‌ ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് lightmannu full പടത്തിനു താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന cinemayude പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള എല്ലാ ആളുകൾക്കും നന്ദി ഞങ്ങൾ അറിയിക്കുന്നു.യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600 700 രൂപ കൊടുക്കുമ്പോൾ ഈ റൂമുകൾക്കും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.എല്ലാ പ്രൊഡക്ഷനും ഇനിമുതൽ മഴയെന്നോ വെയിലെന്നോ രാത്രയെന്നോ നോക്കാതെ പണി എടുക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഈ ഒരു സൗകര്യം ചെയ്തു കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു.

Gepostet von Manu Malikayil am Mittwoch, 13. November 2019