പ്രതിഫലത്തുകയില്‍ നിന്നും 25 ലക്ഷം രൂപ പൃഥ്വി തിരിച്ചുതന്നു!!!

കടുവയ്ക്ക് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാപ്പ. ഹൈപ്പ് നല്‍കി കൊണ്ട് തിയ്യേറ്ററില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഡിസംബര്‍ 22ന്…

കടുവയ്ക്ക് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാപ്പ. ഹൈപ്പ് നല്‍കി കൊണ്ട് തിയ്യേറ്ററില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഡിസംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്.

അപര്‍ണ ബാലമുരളിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തിയത്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അപര്‍ണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രവുമാണ് കാപ്പ.

അതേസമയം, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട് ശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായിരുന്നു കാപ്പ. അതിന്റെ നിര്‍മ്മാണച്ചുമതല തീയേറ്റര്‍ ഓഫ് ഡ്രീംസിനും സരിഗമയ്ക്കുമായിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പായി 50 ലക്ഷം രൂപയും കാപ്പയുടെ ലോഞ്ചിംഗ് ചടങ്ങില്‍ വച്ച് ഒരു കോടി രൂപയും നിര്‍മ്മാതാക്കള്‍ റൈറ്റേഴ്സ് യൂണിയന് നല്‍കിയിരുന്നു. റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റായ എസ്.എന്‍. സ്വാമിയ്ക്കാണ് നിര്‍മ്മാതാവ് ഡോള്‍വിന്‍ ഈ തുക സമ്മാനിച്ചത്.

അതേസമയം, പൃഥ്വിരാജും തന്റെ പ്രതിഫലത്തില്‍ നിന്ന് 25 ലക്ഷം രൂപ റൈറ്റേഴ്സ് യൂണിയന് നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വിവരം ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഒരു വലിയ തുക പൃഥ്വിരാജ് നല്‍കിയെന്ന് മാത്രമേ ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

റൈറ്റേഴ്സ് യൂണിയന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായിട്ടം അതിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം പ്രതിഫലം വാങ്ങിയിരുന്നു. അതിലെ തന്റെ വീതമാണ് പൃഥ്വിരാജ് മാതൃകയായി റൈറ്റേഴ്സ് യൂണിയന് നല്‍കിയത്. എന്നാല്‍ നടന്‍ ആസിഫ് അലി തനിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്‌തെന്നും സംവിധായകന്‍ പറയുന്നു.