ഇത് സംവിധാനം ചെയ്യണോ? എന്ന ചോദ്യത്തില്‍ നിന്ന് 5 സിനിമകള്‍! സന്തോഷം കുറിച്ച് പൃഥ്വിരാജ്

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന കോംമ്പോയാണ് പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുക്കെട്ട്. സംവിധായകനായി പൃഥ്വിരാജും തിരക്കഥാകൃത്തായി മുരളി ഗോപിയും എത്തിയപ്പോള്‍ പിറന്നതൊക്കെ വമ്പന്‍ പൊജക്ടുകളാണ്. ആദ്യ ചിത്രം ലൂസിഫര്‍ സൂപ്പര്‍ഹിറ്റായിരുന്നു. എമ്പുരാന്റെ പ്രവര്‍ത്തനങ്ങളും എല്‍ 3യും അണിയറയിലാണ്.…

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന കോംമ്പോയാണ് പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുക്കെട്ട്. സംവിധായകനായി പൃഥ്വിരാജും തിരക്കഥാകൃത്തായി മുരളി ഗോപിയും എത്തിയപ്പോള്‍ പിറന്നതൊക്കെ വമ്പന്‍ പൊജക്ടുകളാണ്. ആദ്യ ചിത്രം ലൂസിഫര്‍ സൂപ്പര്‍ഹിറ്റായിരുന്നു.

എമ്പുരാന്റെ പ്രവര്‍ത്തനങ്ങളും എല്‍ 3യും അണിയറയിലാണ്. എമ്പുരാന് (L2) ശേഷം ടൈസണ്‍ പുറത്തിറങ്ങും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ടൈസണ്‍.
prithviraj sukumaran
ഇപ്പോഴിതാ പൃഥ്വി മുരളി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് ഇത് സംവിധാനം ചെയ്യണോ?’ എന്നതില്‍ നിന്ന് ഞങ്ങളുടെ 5 സിനിമകളുടെ മഹത്തായ ചര്‍ച്ചകള്‍ പ്ലാന്‍ ചെയ്യുന്നു…എത്ര കാലമായി നമ്മള്‍ സഹോദരങ്ങളായിട്ട് എന്നാണ് പൃഥ്വി ചിത്രം പങ്കുവച്ചത്. ചിത്രം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവമായിരുന്നു ലൂസിഫര്‍. 2019ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകലോകം.

എമ്പുരാന്‍ ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആറുമാസത്തോളമായി ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയിലായിരുന്നു. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.